ഫർവാനിയ അൽ മദ്റസത്തുൽ ഇസ്‌ലാമിയ പ്രവേശനോത്സവം കെ.ഐ.ജി കേന്ദ്ര പ്രസിഡന്റ് അൻവർ സഈദ് ഉദ്ഘാടനം ചെയ്യുന്നു
ഫർവാനിയ അൽ മദ്റസത്തുൽ ഇസ്‌ലാമിയ പ്രവേശനോത്സവം
കുവൈത്ത് സിറ്റി: ഫർവാനിയ അൽ മദ്റസത്തുൽ ഇസ്‌ലാമിയ പ്രവേശനോത്സവം വിവിധ പരിപാടികളോടെ വിപുലമായി സംഘടിപ്പിച്ചു. ഉമർ റഷിദാന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച ചടങ്ങിൽ മദ്റസ അഡ്മിൻ മുഹമ്മദ് ഷാഹിദ് സി.പി. സ്വാഗതം പറഞ്ഞു.
പ്രിൻസിപ്പൽ റസീന മൊഹിയുദ്ദീന്റെ അധ്യക്ഷത വഹിച്ചു. കെ.ഐ.ജി കേന്ദ്ര പ്രസിഡന്റ് അൻവർ സഈദ് ഉദ്ഘാടനം ചെയ്തു. കെ.ഐ.ജി ഫർവാനിയ ഏരിയ പ്രസിഡന്റ് ഹഫീസ് മുഹമ്മദ് മുഖ്യപ്രഭാഷണവും, പി.ടി.എ പ്രസിഡന്റ് നിഷാദ് ഇളയത് എടവ ആശംസാ പ്രസംഗവും നടത്തി. ഖലീലുറഹ്മാൻ കുട്ടികളോട് സംവദിച്ചു.
ഫർവാനിയ അൽ മദ്റസത്തുൽ ഇസ്‌ലാമിയ പ്രവേശനോത്സവത്തിൽ വിദ്യാർഥികൾ
മദ്റസ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. അധ്യാപകരായ എം.പി.നിഫിത, മുഹ്സിന അമീർ, റിസാന ഷാഹിദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വൈസ് പ്രിൻസിപ്പൽ വാഹിദ നന്ദി പറഞ്ഞു. അധ്യാപകരും പി.ടി.എ അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി. പുതിയ അധ്യയന വർഷത്തേക്കുള്ള മദ്റസ അഡ്മിഷൻ തുടരുകയാണ്. വിവരങ്ങൾക്ക്- 50111731, 97650718
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.