അനധികൃത സ്റ്റിക്കറുകൾ വേണ്ട; പെട്രോൾ ടാങ്ക് ഭാഗത്ത് സ്റ്റിക്കർ പതിച്ചതിന് മലയാളിക്ക് പിഴ

കുവൈത്ത് സിറ്റി: വാഹനങ്ങളിൽ അനധികൃത സ്റ്റിക്കറുകളും എഴുത്തുകളും പതിക്കുന്നവർ ശ്രദ്ധിക്കുക. അനുമതിയില്ലാതെ വാഹന ബോഡിയിൽ മുദ്രാവാക്യങ്ങളോ മറ്റ് അടയാളങ്ങളോ പ്രദർശിപ്പിക്കുന്നത് നിയമലംഘനമാണ്. ഇത്തരം നടപടികൾക്കെതിരെ കുവൈത്ത് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

കഴിഞ്ഞ ദിവസം വാഹനത്തിലെ പെട്രോൾ ടാങ്ക് ഭാഗത്ത് സ്റ്റിക്കർ പതിച്ചതിന് മലയാളിക്ക് പിഴ ലഭിച്ചു. വാഹനങ്ങളിലെ ഇത്തരം പരിഷ്കാരങ്ങൾ ഗതാഗത നിയന്ത്രണങ്ങൾ ലംഘിക്കുന്നതാണെന്നും പിഴ, വാഹനം കണ്ടുകെട്ടൽ അല്ലെങ്കിൽ തടവ് എന്നിവക്ക് കാരണമായേക്കാം.

Tags:    
News Summary - fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.