സ​മീ​റ അ​ബ്‌​ദു​ൽ അ​സീ​സ്, സ​ൽ‍മ മു​ഹ​മ്മ​ദ്, എ​സ്.​പി ഹു​സ്‌​ന

ഖുർആൻ സ്റ്റഡി സെന്റർ പരീക്ഷ: 26 പേർക്ക് ഒന്നാം റാങ്ക്

കുവൈത്ത് സിറ്റി: ഖുർആനിലെ ആലു ഇംറാൻ അധ്യായത്തെ അടിസ്ഥാനമാക്കി ഖുർആൻ സ്റ്റഡി സെന്റർ കുവൈത്ത് നടത്തിക്കൊണ്ടിരുന്ന കോഴ്‌സ് പരീക്ഷയിൽ നൂറു ശതമാനം മാർക്കോടെ 26 പേർ ഒന്നാം റാങ്ക് നേടി. 34 പേർ 29 മാർക്ക് നേടി രണ്ടാം റാങ്കും 23 പേർ 28 മാർക്ക് നേടി മൂന്നാം റാങ്കും നേടി വിജയികളായി. ഏറ്റവും കുറഞ്ഞ സമയമെടുത്ത് മുഴുവൻ ഉത്തരവും നൽകി പരീക്ഷ എഴുതിയ ഒന്നാം റാങ്കുകാരിൽനിന്ന് സമീറ അബ്‌ദുൽ അസീസ് ഒന്നാം സ്ഥാനത്തിനും സൽ‍മ മുഹമ്മദ് രണ്ടാം സ്ഥാനത്തിനും എസ്.പി ഹുസ്‌ന മൂന്നാം സ്ഥാനത്തിനും അർഹരായി.

ഫഹാഹീൽ യൂനിറ്റി സെന്ററിൽ ഖുർആൻ സ്റ്റഡി സെന്റർ കൺവീനർ നിയാസ് ഇസ്‌ലാഹി കെ.ഐ.ജി. ഫേസ്ബുക്ക് ലൈവിലൂടെ പരീക്ഷാഫലം പ്രഖ്യാപിച്ചു. ആലു ഈംറാൻ അധ്യായത്തിലെ 102 മുതൽ 151 വരെയുള്ള വാക്യങ്ങൾ ഉള്ളടക്കമാക്കി നടന്ന മൂന്നാംഘട്ട കോഴ്‌സ് പരീക്ഷയുടെ വിജയികളെയാണ് പ്രഖ്യാപിച്ചത്.

ഓപൺ ബുക്ക് രൂപത്തിൽ ഓൺലൈനിൽ നടന്ന പരീക്ഷയിൽ 421 പേർ പങ്കെടുത്തു. കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന 20 സെന്ററുകളിൽ ഓൺലൈനിലും ഓഫ്‌ലൈനിലും പഠിക്കുന്ന വിദ്യാർഥികളാണ് പ്രധാനമായും പരീക്ഷയിൽ പങ്കെടുത്തത്. കുവൈത്തിന് പുറമെ സൗദി അറേബ്യ, യു.എ.ഇ, ഇന്ത്യ, ഇംഗ്ലണ്ട്, ബഹ്‌റൈൻ നിന്നുള്ളവരും പരീക്ഷയിൽ പങ്കെടുത്തു.

വിജയികൾക്കുള്ള സമ്മാനങ്ങൾ പിന്നീട് വിതരണം ചെയ്യും.വിവിധ സെന്ററുകളിൽ നവംബർ നാലുമുതൽ പുതിയ കോഴ്‌സ് ആരംഭിക്കും. ക്ലാസുകളുടെ വിവരങ്ങൾ അറിയുന്നതിനും പങ്കെടുക്കുന്നതിനും +965 65051113 എന്ന നമ്പറിൽ ബന്ധപ്പെടാം.

Tags:    
News Summary - Quran Study Center Exam: 26 Candidates get first Rank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.