കുവൈത്ത് സിറ്റി: വക്കം മൗലവി സമ്പൂർണ കൃതികളുടെ മിഡിലീസ്റ്റ് തല പ്രകാശനവും നവോത്ഥാന സമ്മേളനവും സെപ്റ്റംബർ 12 ന് വൈകുന്നേരം 6.30 മണിക്ക് മസ്ജിദുൽ കബീറിൽ നടക്കും. ഇന്ത്യൻ ഇസ്ലാഹീ സെന്റർ കുവൈത്തും യുവതയും സംയുക്തമായാണ് വക്കം അബ്ദുൽ ഖാദർ മൗലവിയുടെ സമ്പൂർണ രചന കൈരളിക്ക് സമ്മാനിക്കുന്നത്.
ആഗോള ഇസ് ലാമിക ചലനങ്ങളെ കേരള മുസ് ലിം നവോത്ഥാന ശ്രമങ്ങളിൽ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിൽ വിജയിച്ചയാളാണ് വക്കം മൗലവി. കേരള മുസ് ലിം നവോത്ഥാനത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന മൗലവിയുടെ കാഴ്ചപ്പാടുകൾ ഒരു കാലത്തെ രൂപപ്പെടുത്തുകയും പുതിയ കാലത്തേക്ക് സമുദായത്തെ അതിജീവിപ്പിക്കുകയും ചെയ്തു.
സ്വാതന്ത്ര്യസമര പോരാട്ടത്തിനും സ്ത്രീശാക്തീകരണത്തിനും മതനവീകരണത്തിനും സാമുദായിക മുന്നേറ്റത്തിനും മൗലവി വലിയ സംഭാവനകൾ നൽകിയതായും ഇന്ത്യൻ ഇസ്ലാഹീ സെന്റർ ചൂണ്ടിക്കാട്ടി. സമ്മേളനത്തിൽ പണ്ഡിതനും പ്രഭാഷകനുമായ റിഹാസ് പുലാമന്തോൾ മുഖ്യ പ്രഭാഷണം നടത്തും. ഔക്കാഫിന്റെയും വിവിധ സംഘടനകളുടെയും പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. വിവരങ്ങൾക്ക്- 6582 9673, 9782 7920.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.