കുവൈത്ത് സിറ്റി: രാജ്യത്ത് അടുത്തിടെ ചില പുസ്തകങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്കിനെതിരെ വീണ്ടും പ്രതിഷേധം. ഇൻഫർമേഷൻ മന്ത്രാലയത്തിെൻറ പുസ്തക വിലക്കിൽ പ്രതിഷേധിച്ച് എൺപതോളം ആക്ടിവിസ്റ്റുകളാണ് നാഷനൽ അസംബ്ലിക്ക് എതിർവശത്തുള്ള ഇറദ ചത്വരത്തിൽ ഒത്തുകൂടിയത്. സെപ്റ്റംബർ ഒന്നിന് ഇൻഫർമേഷൻ മന്ത്രാലയത്തിന് മുന്നിൽ ആക്ടിവിസ്റ്റുകൾ പ്രതിഷേധം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞദിവസം ഇറദ ചത്വരത്തിൽ രംഗത്തെത്തിയത്.
കുവൈത്തിൽ വിറ്റിരുന്ന 4570 പുസ്തകങ്ങൾക്ക് ഏതാനും വർഷങ്ങൾക്കിടെ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് ആക്ടിവിസ്റ്റുകൾ ആരോപിക്കുന്നത്. എഴുതാനും വായിക്കാനും ചിന്തിക്കാനും വിയോജിക്കാനുമുള്ള അവകാശത്തെ ഹനിക്കുന്ന നടപടിയാണ് ഇൻഫർമേഷൻ മന്ത്രാലയത്തിെൻറ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും ഇത് കുവൈത്തിെൻറ പൈതൃകത്തിന് എതിരാണെന്നും ഇറദ ചത്വരത്തിൽ ഒത്തുകൂടിയ അധ്യാപകരും എഴുത്തുകാരും പറയുന്നു.
ഇൻഫർമേഷൻ മന്ത്രാലയത്തിെൻറ നിയന്ത്രണത്തിനെതിരെയാണ് തങ്ങൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയതെന്ന് ആക്ടിവിസ്റ്റുകളിൽ ഒരാളായ കുവൈത്ത് സർവകലാശാല നിയമ വിഭാഗത്തിലെ അധ്യാപിക ഡോ. ഫാത്തിമ അൽ മതാർ പറഞ്ഞു.
സ്വതന്ത്രചിന്തകൾ നിയന്ത്രിക്കുന്നതിനും സ്വാതന്ത്ര്യം ഹനിക്കുന്നതിനും എതിരെയാണ് തങ്ങളുടെ പ്രതിഷേധം. നേരത്തേയും തങ്ങൾ പല രീതിയിൽ പ്രതിഷേധം നടത്തിയിരുന്നു. ഇൻഫർമേഷൻ മന്ത്രിയെയും കണ്ടു. അദ്ദേഹം പല ഉറപ്പുകളും തന്നു. സെൻസർഷിപ് കമ്മിറ്റിയെ മാറ്റുന്നതും പുസ്തകങ്ങൾ നിരോധിക്കുന്ന പബ്ലിക്കേഷൻ നിയമത്തിലെ ഏഴും 21ഉം വകുപ്പുകൾ ഭേദഗതി ചെയ്യുന്നതും അടക്കം ഉറപ്പുകൾ ലഭിച്ചിരുന്നു.
പുസ്തകങ്ങൾ ജനങ്ങൾക്ക് അനിവാര്യവും അടിസ്ഥാന അവകാശവുമാണ്. മന്ത്രി നൽകിയ ഉറപ്പുകൾ പാലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് ഡോ. ഫാത്തിമ അൽ മതാർ വ്യക്തമാക്കി.
ഭൂരിഭാഗം പുസ്തകങ്ങളുടെയും നിരോധനത്തിന് പറഞ്ഞ കാരണങ്ങൾ യുക്തിസഹമല്ലെന്ന് അവർ പറഞ്ഞു. ബുതായന അൽ ഇൗസയുടെ ഒരു നോവൽ നിരോധിക്കാനുള്ള കാരണം പറഞ്ഞത് സൗദിയുമായുള്ള ബന്ധത്തിന് വിഘ്നം സൃഷ്ടിക്കുമെന്നാണ്. എന്നാൽ, ഇൗ നോവൽ സൗദിയിൽ വിപണിയിലുണ്ട്. കുട്ടികളുടെ പുസ്തകമായ മെർമെയ്ഡ് നിരോധിക്കാൻ കാരണം മുഖപേജിലെ ചിത്രമാണ് പറഞ്ഞതെന്നും ഫാത്തിമ അൽ മതാർ പറഞ്ഞു.
എഴുത്തുകാരി ബുതായന അൽ ഇൗസയും പ്രതിഷേധത്തിൽ പെങ്കടുത്തു. തെൻറ പുസ്തകം രണ്ടുവർഷം മുമ്പാണ് നിരോധിച്ചത്. ഇപ്പോഴും നിരോധനം നീക്കിയിട്ടില്ല. അതേസമയം, സൗദി അറേബ്യ അടക്കം മറ്റു രാജ്യങ്ങളിൽ ‘ഖറായത് അൽതായ്’ എന്ന നോവൽ ലഭ്യമാണെന്നും അവർ പറഞ്ഞു. ചില പുസ്തകങ്ങൾ വായിക്കുന്നതിൽനിന്ന് ജനങ്ങളെ തടയുന്നത് ശരിയായ നിലപാടല്ലെന്ന് പ്രതിഷേധത്തിൽ പങ്കാളിയായ അദ്നാൻ അബ്ബാസ് പറഞ്ഞു. ഏതൊക്കെ പുസ്തകങ്ങളാണ് നിരോധിതമെന്നും അല്ലാത്തതെന്നും കണ്ടുപിടിക്കാൻ പ്രയാസപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.