കുവൈത്ത് സിറ്റി: സമുദ്ര പരിസ്ഥിതി ശുചിത്വം നിലനിർത്തുന്നതിന് നടപടികളുമായി കുവൈത്ത് മുനിസിപ്പാലിറ്റി. ‘നമ്മുടെ ബീച്ചുകൾ മനോഹരമാണ്’ എന്ന തലക്കെട്ടിലുള്ള ബോധവൽകരണ കാമ്പയിന്റെ ഭാഗമായി രാജ്യത്തെ ദ്വീപുകളിലെ ബീച്ചുകളിൽ 5000 ബാഗ് മാലിന്യങ്ങൾ ശേഖരിച്ചതായി മുനിസിപ്പാലിറ്റി വ്യക്തമാക്കി. സമുദ്ര പരിസ്ഥിതി ശുചിത്വത്തിന് ഫലപ്രദമായ സമൂഹ പങ്കാളിത്തം എന്ന ലക്ഷ്യത്തോടെ വേനൽക്കാലത്തിന്റെ തുടക്കത്തിലാണ് കാമ്പയിൻ ആരംഭിച്ചത്.
ബീച്ചുകളിൽ മാലിന്യങ്ങൾ ഉപേക്ഷിക്കുന്നത് പൊതു ശുചിത്വ ചട്ടങ്ങളുടെ ലംഘനമാണ്. സന്ദർശകർ അതിനായുള്ള ബാഗുകളിൽ മാത്രം മാലിന്യങ്ങൾ നിക്ഷേപിക്കണം. സാമൂഹിക ഉത്തരവാദിത്തം നിർവഹിക്കാൻ സന്ദർശകർ ബാധ്യസ്ഥരാണ്. ബീച്ചുകളിൽ ഉപേക്ഷിക്കുന്ന മാലിന്യങ്ങൾ ശുചീകരണ തൊഴിലാളികൾ ശേഖരിക്കുന്നുണ്ട്. മാലിന്യങ്ങൾ കൃത്യതയോടെ കൈകാര്യം ചെയ്യൽ ദ്വീപുകളുടെ ശുചിത്വം നിലനിർത്താൻ അനിവാര്യമാണ്. സമുദ്ര മലിനീകരണം ജല ജീവികൾക്ക് വലിയ ദോഷം ചെയ്യുമെന്നും സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.