കുവൈത്ത് സിറ്റി: നിയമവിരുദ്ധ നടപടികളെ തുടർന്ന് സാൽമിയയിൽ പ്രവർത്തിച്ചിരുന്ന സ്വകാര്യ മെഡിക്കൽ ക്ലിനിക്ക് ആരോഗ്യ മന്ത്രാലയം അടച്ചുപൂട്ടി. പരിശോധനയിൽ ക്ലിനിക്കിൽനിന്ന് നിയമവിരുദ്ധവുമായ മരുന്നുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ക്ലിനിക്കിന് ലൈസൻസ് ഇല്ലെന്നും ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും മരുന്നുകളുടെ സംഭരണത്തിലും ഗുരുതരമായ നിയമലംഘനങ്ങളുണ്ടായിരുന്നുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.നിയമലംഘനത്തിൽ ഉൾപ്പെട്ട ആറ് ജീവനക്കാരെ നാടുകടത്താൻ നിയമാനുസൃത നടപടികൾക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.