മ​ഴ​യി​ൽ മു​ള​ച്ച വി​ഷ​ച്ചെ​ടിമു​ന്ന​റി​യി​പ്പു​മാ​യി പ​രി​സ്​​ഥി​തി അ​തോ​റി​റ്റി

കു​വൈ​ത്ത് സി​റ്റി: ന​വം​ബ​റി​ൽ രാ​ജ്യ​ത്തു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് മ​രു​പ്ര​ദേ​ശ​ങ്ങ​ളി​ലു ം മ​റ്റും മു​ള​ച്ചു​പൊ​ന്തി​യ ഒ​രു ത​രം ചെ​ടി​യെ​ക്കു​റി​ച്ച് കു​വൈ​ത്ത് പ​രി​സ്​​ഥി​തി സം​ര​ക്ഷ​ണ അ​തോ​റി​റ്റി​യു​ടെ മു​ന്ന​റി​യി​പ്പ്.
ഡാ​ച്ചു​റ ഇ​ന്നോ​ക്​​സി​യ എ​ന്ന നാ​മ​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന ചെ​ടി​യോ​ട് അ​ടു​ക്ക​രു​തെ​ന്നും അ​തി​​െൻറ വി​ത്തോ പൂ​വോ ഭ​ക്ഷി​ക്ക​രു​തെ​ന്നു​മാ​ണ് അ​തോ​റി​റ്റി സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും ന​ൽ​കി​യ മു​ന്ന​റി​യി​പ്പ്.
30-150 സെ.​മീ​റ്റ​ർ വ​രെ ഉ​യ​ര​ത്തി​ൽ വ​ള​രു​ന്ന ഈ ​ചെ​ടി​യി​ൽ വെ​ളു​പ്പ് നി​റ​ത്തി​ലു​ള്ള വ​ലി​യ പൂ​വ് വി​രി​യും. അ​ടു​ത്ത കാ​ല​ത്തു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് അ​പൂ​ർ​വ ഇ​ന​ത്തി​ൽ​പെ​ട്ട നി​ര​വ​ധി സ​സ്യ​ങ്ങ​ളും ചെ​ടി​ക​ളു​മാ​ണ് രാ​ജ്യ​ത്ത് മു​ള​ച്ചു​പൊ​ങ്ങി​യ​ത്.

Tags:    
News Summary - Poison plant, Alert , Kuwait news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.