ജഹ്റയിൽ വാരാന്തചന്ത ഒരുക്കാൻ പദ്ധതി

കുവൈത്ത് സിറ്റി: ജഹ്‌റ ഗവർണറേറ്റിൽ ഫ്രൈഡേ ആൻഡ് ബേർഡ് മാർക്കറ്റ് സ്ഥാപിക്കാനൊരുങ്ങി കുവൈത്ത് സാമൂഹിക ക്ഷേമ മന്ത്രാലയം. അൽ റായ് ഫ്രൈഡേ മാർക്കറ്റ് മാതൃകയിൽ വാരാന്തചന്ത ഒരുക്കാനാണ് പദ്ധതി.

50000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ആണ് മാർക്കറ്റ് സ്ഥാപിക്കുക എന്ന നിർദേശത്തിനു മുനിസിപ്പൽ കൗൺസിൽ അംഗീകാരം നൽകി. പരമ്പരാഗത കരകൗശല വസ്തുക്കളും സെക്കൻഡ് ഹാൻഡ് ഉൽപ്പന്നങ്ങളും വളർത്തു മൃഗങ്ങളും വില്പന നടത്തുന്നതിന് താഴ്ന്ന വരുമാനക്കാരായ പൗരന്മാർക്ക് അവസരം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

വിധവകളുടെയും വിവാഹമോചിതരായ സ്ത്രീകളുടെയും ഉന്നമനത്തിനായി പരിശീലന കോഴ്സുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്.

Tags:    
News Summary - Plans to set up a weekend market in Jahra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.