കുവൈത്ത് സിറ്റി: ഇന്ത്യയിൽ പെട്രോളിയം, പെട്രോ കെമിക്കൽ മേഖലയിൽ നിക്ഷേപത്തിന് കുവൈത്ത് തയാറെടുക്കുന്നതായി റിപ്പോർട്ട്. കുവൈത്ത് പെട്രോളിയം കോർപറേഷന് കീഴിലുള്ള കുവൈത്ത് പെട്രോളിയം ഇൻറർനാഷനലിെൻറ സി.ഇ.ഒ നബീൽ ബൂറിസ്ലിയാണ് ഇതുസംബന്ധിച്ച് സൂചന നൽകിയത്. പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ ഒന്നോ രണ്ടോ ആഴ്ചക്കുള്ളിൽ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇന്ത്യയിലെ പെട്രോളിയം കം പെട്രോകെമിക്കൽ പദ്ധതിയിലാണ് കുവൈത്ത് പെട്രോളിയം ഇൻറർനാഷനൽ നിക്ഷേപം നടത്തുക. പദ്ധതിയെ കുറിച്ച് കൂടുതൽ വിശദീകരണത്തിന് അദ്ദേഹം തയാറായില്ല.
ഇന്ത്യ പെട്രോളിയം മേഖലയിൽ തന്ത്രപരമായ അന്താരാഷ്ട്ര സഹകരണത്തിന് ശ്രമിച്ചുവരുകയാണ്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലകളിൽ ഒന്നാവാൻ പോവുന്ന മഹാരാഷ്ട്രയിലെ നിർദിഷ്ട രത്നഗിരി റിഫൈനറി ആൻഡ് പെട്രോ കെമിക്കൽസിൽ ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദിയുടെ അരാംകോ വൻ നിക്ഷേപത്തിനൊരുങ്ങുകയാണ്.
ഇന്ത്യയിൽ പൊതുമേഖലയിലെ എണ്ണക്കമ്പനികൾ ചേർന്ന് രൂപവത്കരിച്ച രത്നഗിരി റിഫൈനറിയിൽ 50 ശതമാനം ഒാഹരികളാണ് അരാംകോ സ്വന്തമാക്കുക. 44 ബില്യൻ ഡോളർ ചെലവിലാണ് രത്നഗിരി പദ്ധതി യാഥാർഥ്യമാക്കു
ന്നത്. 2025ലാണ് പദ്ധതി പൂർത്തിയാവുക. മറ്റു വിദേശ കമ്പനികൾക്ക് ഒാഹരി വിൽക്കാൻ അരാംകോക്ക് അവകാശമുണ്ടാവും. ഇൗ പദ്ധതിയിലാണോ കുവൈത്ത് നിക്ഷേപിക്കുന്നത് എന്നത് ഇപ്പോൾ വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.