പെട്രോളിയം വില പിന്നെയും താഴേക്ക്​; ബാരലിന്​ 21.66 ഡോളർ

കുവൈത്ത്​ സിറ്റി: ക്രൂഡോയിൽ വില പിന്നെയും താഴേക്ക്​. തൊട്ടുമുമ്പത്തെ ദിവസത്തിൽനിന്ന്​ ബാരലിന്​ 2.60 ഡോളർ കുറഞ്ഞ്​ 21.66 ആണ്​ തിങ്കളാഴ്​ച രേഖപ്പെടുത്തിയത്​. ഒപെകി​​െൻറ കഴിഞ്ഞ വർഷത്തെ വാർഷിക ശരാശരി വില 52.43 ഡോളർ ആയിരുന്നു. ഇതി​​െൻറ 41 ശതമാനം മാത്രമാണ്​ നിലവിലെ വില. എണ്ണ മുഖ്യവരുമാനമായ രാജ്യങ്ങളുടെ ബജറ്റിൽ ഇത്​ കനത്ത ആഘാതം സൃഷ്​ടിക്കും. ലോക രാജ്യങ്ങളിൽ പടർന്ന കോവിഡ്​-19 ആണ്​ എണ്ണവില കൂപ്പുകുത്താൻ കാരണം.


കുവൈത്ത്​ സർക്കാർ മുഖ്യവരുമാനമായ പെ​ട്രോളിയം ബാരലിന്​ 55 ഡോളർ വില കണക്കാക്കിയാണ്​ ബജറ്റ്​ തയാറാക്കിയത്​. ബജറ്റ്​ തയാറാക്കുന്ന ഘട്ടത്തിൽ ബാരലിന്​ 65 ഡോളർ വിലയുണ്ടായിരുന്നു.​ കൊറോണ വൈറസ്​ അന്തർദേശീയ തലത്തിൽ വിപണിയെ പിടിച്ചുലച്ചതോടെ എണ്ണവിലയും ഇടിഞ്ഞു.
കോവിഡ്ഭീതി എന്ന്​ തീരുമെന്നോ സാമ്പത്തികവ്യവസ്ഥയും പെട്രോളിയം വിലയും എന്ന്​ തിരിച്ചുകയറുമെന്നോ ഒരു ധാരണയുമില്ല. ഒപെക്​, നോൺ ഒപെക്​ കൂട്ടായ്​മ ഉൽപാദന നിയന്ത്രണത്തിന്​ ധാരണയായതിനാൽ എണ്ണ ഉൽപാദനം വർധിപ്പിച്ച്​ വരുമാനം കൂട്ടാനും വഴിയില്ല. മാത്രമല്ല, ഉൽപാദന നിയന്ത്രണ​മില്ലെങ്കിൽ വില പിന്നെയും താഴും.

Tags:    
News Summary - petrol-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.