പി.സി.എഫ് കുവൈത്ത് മെഡിക്കൽ ക്യാമ്പ് പോസ്റ്റർ ബദർ ക്ലിനിക്ക് ഇൻചാർജ് അബ്ദുൽഖാദർ മറൂഫ് പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: പി.സി.എഫ് കുവൈത്ത് സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. ഫർവാനിയ ബദർ അൽ സമാ ക്ലിനിക്കുമായി സഹകരിച്ചു നവംബർ 21നാണ് മെഡിക്കൽ ക്യാമ്പ്. ക്യാമ്പിന്റെ പോസ്റ്റർ പ്രകാശനം ഫർവാനിയ ബദർ ക്ലിനിക്കിൽ നടന്ന ചടങ്ങിൽ ക്ലിനിക്ക് ഇൻചാർജ് അബ്ദുൽഖാദർ മറൂഫ് പ്രകാശനം ചെയ്തു.
പി.സി.എഫ് കുവൈത്ത് പ്രസിഡന്റ് റഹീം ആരിക്കാടി അധ്യക്ഷതവഹിച്ചു. അബ്ദുൽ ഖാദർ മറൂഫ്, സലിം തിരൂർ, ഫസലുദ്ദീൻ പുന്നയർകുളം എന്നിവർ സംസാരിച്ചു. ഹുമയൂൺ അറക്കൽ സ്വാഗതവും ഷുക്കൂർ കിളിയന്തിരിക്കൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.