ഫോ​റം ഓ​ഫ് ഇ​ന്ത്യ​ൻ ഡോ​ക്ടേ​ർ​സ് ‘ഹെ​ൽ​ത്ത് ആ​ൻ​ഡ് വെ​ൽ​ന​സ്’ 21ാം പ​തി​പ്പ് ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ് അ​ബ്ദു​ൽ വ​ഹാ​ബ് അ​ൽ അ​വാ​ദി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ഫോ​റം ഓ​ഫ് ഇ​ന്ത്യ​ൻ ഡോ​ക്ടേ​ർ​സ് ‘ഡോ​ക്ഫെ​സ്റ്റ്’


ആ​രോ​ഗ്യ മ​ന്ത്രി ഡോ.​അ​ഹ​മ്മ​ദ് അ​ബ്ദു​ൽ വ​ഹാ​ബ് അ​ൽ അ​വാ​ദി​ക്ക് ഉ​പ​ഹാ​രം സ​മ്മാ​നി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ ഡോ​ക്ട​ർ​മാ​രു​ടെ പ്രീ​മി​യ​ർ സോ​ഷ്യോ​ ക​ൽച്ച​റ​ൽ അ​സോ​സി​യേ​ഷ​നാ​യ ഫോ​റം ഓ​ഫ് ഇ​ന്ത്യ​ൻ ഡോ​ക്ട​ർ​സ് (എ​ഫ്.​ഐ.​ഡി) ‘ഡോ​ക്ഫെ​സ്റ്റ്- 2026’ ഹോ​ട്ട​ൽ റീ​ജ​ൻ​സി​യി​ൽ ന​ട​ന്നു. ആ​രോ​ഗ്യ ഗൈ​ഡ് ‘ഹെ​ൽ​ത്ത് ആ​ൻ​ഡ് വെ​ൽ​ന​സ്’ 21ാം പ​തി​പ്പ് പ്ര​കാ​ശ​നം, സാം​സ്കാ​രി​ക പ്ര​ദ​ർ​ശ​നം എ​ന്നി​വ ഫെ​സ്റ്റി​ന്റെ ഭാ​ഗ​മാ​യി​രു​ന്നു. ‘വ​സു​ദൈ​വ കു​ടും​ബ​കം’ എ​ന്ന പേ​രി​ൽ ന​ട​ന്ന പ​രി​പാ​ടി ആ​രോ​ഗ്യ മ​ന്ത്രി ഡോ.​അ​ഹ​മ്മ​ദ് അ​ബ്ദു​ൽ വ​ഹാ​ബ് അ​ൽ അ​വാ​ദി ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​വൈ​ത്തി​ലെ ആ​രോ​ഗ്യ പ​രി​ര​ക്ഷാ രം​ഗ​ത്ത് ഇ​ന്ത്യ​ൻ ഡോ​ക്ട​ർ​മാ​രു​ടെ സ​മ​ർ​പ്പ​ണ​വും ക​ഠി​നാ​ധ്വാ​ന​വും സൂ​ചി​പ്പി​ച്ച മ​ന്ത്രി അ​വ​രെ പ്ര​ശം​സി​ച്ചു. ആ​രോ​ഗ്യ ഗൈ​ഡി​ന്റെ പ്ര​കാ​ശ​ന​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പ​ര​മി​ത ത്രി​പ​തി കോ​പ്പി ഏ​റ്റു​വാ​ങ്ങി. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റും ഇ​ന്ത്യ​ൻ ഡോ​ക്ട​ർ​മാ​രു​ടെ സ​മ​ർ​പ്പ​ണ​ത്തെ​യും നൈ​തി​ക​ത​യെ​യും പ്ര​ശം​സി​ച്ചു. പ​ത്മ​ശ്രീ ശൈ​ഖ ശൈ​ഖ് അ​ലി അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, കു​വൈ​ത്ത് മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് ഡോ. ​ഇ​ബ്രാ​ഹിം അ​ൽ ത​വാ​ല, മു​തി​ർ​ന്ന ഡോ​ക്ട​ർ​മാ​ർ, വ്യ​വ​സാ​യി​ക​ൾ, അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

എ​ഫ്.​ഐ.​ഡി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​ഫി​ലി​പ്പോ​സ് ജോ​ർ​ജ്, പ്ര​സി​ഡ​ന്റ് ഡോ. ​സ​മീ​ർ ഹു​മാ​ദ്, ക​ൾ​ച്ച​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​അ​നി​ല ആ​ൽ​ബ​ർ​ട്ട്, ഡോ. ​മോ​ഹ​ൻ റാം, ​മ​ഞ്ജു മോ​ഹ​ൻ റാം, ​ഡോ. സു​സോ​വ​ന സു​ജി​ത് നാ​യ​ർ, ഡോ. ​മി​നു​ത രാ​മ​ലിം​ഗ​യ്യ, ഡോ. ​ഫി​ലി​പ്പോ​സ്, രേ​ണു​ക രാ​ജേ​ന്ദ്ര മി​ശ്ര, ഡോ. ​ഫി​ബി​ഷ നി​ഡാ​ൽ, ഡോ. ​അ​നി​ല ആ​ൽ​ബ​ർ​ട്ട്, ഡോ. ​​​ആ​ന്റ​ണി സെ​ബാ​സ്റ്റ്യ​ൻ ഡി​ക്രൂ​സ്, ഡോ. ​സ​ണ്ണി വ​ർ​ഗീ​സ്, ഡോ. ​ജി​ബി​ൻ ജോ​ൺ, ഡോ. ​സ​ജ്ന മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ചു.

Tags:    
News Summary - Forum of Indian Doctors ‘Docfest’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.