ഐ.ഐ.സി ‘അഹ്ലൻ വ സഹ്ലൻ യാ റമദാൻ’ സംഗമത്തിൽ പങ്കെടുക്കാനെത്തിയ മുനീർ
ഹാദിയെ കുവൈത്ത് വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെന്റർ (ഐ.ഐ.സി) കേന്ദ്ര സമിതി സംഘടിപ്പിക്കുന്ന ‘അഹ്ലൻ വ സഹ്ലൻ യാ റമദാൻ’ സംഗമം വെള്ളിയാഴ്ച വൈകുന്നേരം ഏഴിന് അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടക്കും. യുവപണ്ഡിതനും സൗദ്യ അറേബ്യയിലെ ദാഇയുമായ മുനീർ ഹാദി മുഖ്യ പ്രഭാഷണം നടത്തും. സംഗമം അൽ ജംഇയ്യത്തുൽ സൽസബീൽ ഖൈരിയ്യ ജനറൽ സെക്രട്ടറി ശൈഖ് അഹ്മദ് മുഹമ്മദ് സഈദ് അൽ ഫാരിസ് ഉദ്ഘാടനം ചെയ്യും.
സംഗമത്തിലേക്ക് വിവിധ ഏരിയകളിൽനിന്ന് വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്. സ്ത്രീകൾക്ക് പ്രത്യേക സൗകര്യവും ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് - 65829673, 55685576.
സംഗമത്തിൽ പങ്കെടുക്കുന്നതിനായി കുവൈത്തിൽ എത്തിയ മുനീർ ഹാദിയെ വിമാനത്താവളത്തിൽ ഐ.ഐ.സി നേതാക്കൾ സ്വീകരിച്ചു. കേന്ദ്ര ജനറൽ സെക്രട്ടറി യൂനുസ് സലീം, കേന്ദ്ര നേതാക്കളായ മനാഫ് മാത്തോട്ടം, ടി.എം. അബ്ദുറഷീദ്, നബീൽ ഹമീദ്, ശുഐബ് തിക്കോടി, അൽ അമീൻ സുല്ലമി, തൗഫീഖ് ഇടിയങ്ങര എന്നിവർ വിമാനത്താവളത്തിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.