ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ വാ​ഹ​ന​ങ്ങ​ൾ നീ​ക്കു​ന്നു

ട്രാ​ഫി​ക് നി​യ​മം ഉ​റ​പ്പാ​ക്ക​ൽ; പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ന്നു

കു​വൈ​ത്ത് സി​റ്റി: നി​രോ​ധി​ത മേ​ഖ​ല​ക​ളി​ലെ പാ​ർ​ക്കി​ങ്, ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്ത​ൽ, അ​ടി​യ​ന്ത​ര മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ​ക്ക് ത​ട​സ്സം സൃ​ഷ്ടി​ക്ക​ൽ തു​ട​ങ്ങി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ട്രാ​ഫി​ക് പൊ​ലീ​സ് വി​പു​ല​മാ​യ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു.

ആ​ശു​പ​ത്രി​ക​ൾ​ക്ക് ചു​റ്റു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും പ​രി​ശോ​ധ​ന ശ​ക്ത​മാ​ണ്. അ​മി​രി ആ​ശു​പ​ത്രി​യി​ൽ മാ​ത്രം ആ​കെ 119 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി. പ​രി​ശോ​ധ​ന​യി​ൽ അ​ഹ്മ​ദി ഗ​വ​ർ​ണ​റേ​റ്റി​ൽ 570 നി​യ​മ ലം​ഘ​ന​ൾ ക​ണ്ടെ​ത്തി. ഫ​ർ​വാ​നി​യ (536), കു​വൈ​ത്ത് സി​റ്റി (451), ജ​ഹ്‌​റ (358) എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ക​ണ​ക്കു​ക​ൾ. 47 വാ​ഹ​ന​ങ്ങ​ളും മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ളും അ​ധി​കൃ​ത​ർ പി​ടി​ച്ചെ​ടു​ത്തു. ആ​റ് പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ര​ണ്ടു​പേ​രെ ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ച്ച​തി​ന് ജു​വ​നൈ​ൽ ഡി​റ്റ​ൻ​ഷ​ൻ സെ​ന്റ​റി​ലേ​ക്ക് റ​ഫ​ർ ചെ​യ്തു. 11 പേ​രെ റെ​സി​ഡ​ൻ​സി നി​യ​മ​ലം​ഘ​ക​ർ​ക്ക് അ​ധി​കാ​രി​ക​ൾ​ക്ക് അ​യ​ച്ചു.

വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ൾ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗം, സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​ത്ത​ത്, നി​യ​മ​വി​രു​ദ്ധ​മാ​യി വി​ൻ​ഡോ ടി​ൻ​റിം​ഗ്, ശ​ബ്ദ ത​ട​സ്സ​ങ്ങ​ൾ സൃ​ഷ്ടി​ക്ക​ൽ, ട്ര​ക്കു​ക​ളും ടാ​ക്സി​ക​ളും ന​ട​ത്തു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ച്ച​ത്. മ​നഃ​പൂ​ർ​വ്വം ഗ​താ​ഗ​ത ത​ട​സ്സം സൃ​ഷ്ടി​ച്ച​തി​നും, അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ മ​റി​ക​ട​ക്കു​ന്ന​തി​നും റോ​ഡ് സ്തം​ഭ​ന​ത്തി​നും ഗ​താ​ഗ​ത​ക്കു​രു​ക്കി​നും കാ​ര​ണ​മാ​കു​ന്ന പ്ര​വൃ​ത്തി​ക​ൾ​ക്കും 205 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. 

Tags:    
News Summary - Traffic law enforcement; inspections continue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.