‘കെ.​കെ.​ഐ.​സി’ അ​ഹ്‌​ല​ൻ വ ​സ​ഹ്‌​ല​ൻ ഇ​ന്ന്

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്‌​ലാ​ഹീ സെ​ന്റ​ർ (കെ.​കെ.​ഐ.​സി) റ​മ​ദാ​നെ സ്വാ​ഗ​തം ചെ​യ്തു സം​ഘ​ടി​പ്പി​ക്കു​ന്ന ‘അ​ഹ്‌​ല​ൻ വ ​സ​ഹ്‌​ല​ൻ’ പ്രോ​ഗ്രാം വെ​ള്ളി​യാ​ഴ്ച റി​ഗ്ഗാ​യ് ഔ​ഖാ​ഫ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. വൈ​കു​ന്നേ​രം 5.45ന് ​ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി കു​വൈ​ത്ത് ഔ​ഖാ​ഫ് മ​ന്ത്രാ​ല​യം വി​ദേ​ശ കാ​ര്യ മേ​ധാ​വി സ​ത്താം അ​ൽ മു​സൈ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജം​ഇ​യ്യ​ത്ത് ഇ​ഹ്യാ തു​റാ​സ് അ​ൽ ഇ​സ്‌​ലാ​മി (ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റേ​റ്റ്) ജ​ന​റ​ൽ മാ​നേ​ജ​ർ സു​ഊ​ദ് അ​ഷ​ഫ് അ​ൽ മു​ത്തൈ​രി ആ​ശം​സ നേ​രും. ‘ഖു​ർ​ആ​ൻ അ​നു​ഗ്ര​ഹ​വും ആ​ന​ന്ദ​വും’ എ​ന്ന വി​ഷ​യ​ത്തി​ൽ അ​ബ്ദു​സ്സ​ലാം സ്വ​ലാ​ഹി, സ​കാ​ത്ത് സം​ഭ​ര​ണ​വും, വി​ത​ര​ണ​വും എ​ന്ന വി​ഷ​യ​ത്തി​ൽ പി.​എ​ൻ. അ​ബ്ദു​റ​ഹി​മാ​ൻ അ​ബ്ദു​ൽ ല​ത്തീ​ഫും, നോ​മ്പ് വി​ധി​വി​ല​ക്കു​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ഷ​ഫീ​ഖ് അ​ബ്ദു​റ​ഹീ​മും പ്ര​ഭാ​ഷ​ണം ന​ട​ത്തും.

റ​മ​ദാ​നും സ​കാ​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ സം​ശ​യ നി​വാ​ര​ണം, കു​ട്ടി​ക​ൾ​ക്കാ​യി കി​ഡ്‌​സ് മീ​റ്റ് എ​ന്ന പ്രോ​ഗ്രാം എ​ന്നി​വ​യും ഒ​രു​ക്കും. സ്ത്രീ​ക​ൾ​ക്ക് പ്ര​ത്യേ​കം സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags:    
News Summary - ‘KKIC’ Ahlan and Sahlan today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.