‘മ​ർ​ഹ​ബ​ൻ യാ ​റ​മ​ദാ​ൻ’ സ​ദ​സ്സ്

കെ.​ഐ.​ജി ഫ​ർ​വാ​നി​യ ‘മ​ർ​ഹ​ബ​ൻ യാ ​റ​മ​ദാ​ൻ’

 

കു​വൈ​ത്ത് സി​റ്റി: റ​മ​ദാ​നെ വ​ര​വേ​റ്റു​കൊ​ണ്ട് കെ.​ഐ.​ജി ഫ​ർ​വാ​നി​യ ഏ​രി​യ ‘മ​ർ​ഹ​ബ​ൻ യാ ​റ​മ​ദാ​ൻ’ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ഫ​ർ​വാ​നി​യ ചെ​ഫ് നൗ​ഷാ​ദ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഏ​രി​യ പ്ര​സി​ഡ​ൻ​റ് ഹ​ഫീ​സ് പാ​ടൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ഐ.​ജി കേ​ന്ദ്ര പ്ര​സി​ഡ​ൻ​റ് അ​ൻ​വ​ർ സ​ഈ​ദ് റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഒ​രേ സ​മ​യം പ​ട​ച്ച​വ​നി​ലേ​ക്കും പ​ട​പ്പു​ക​ളി​ലേ​ക്കും ക്ഷ​ണി​ക്കു​ന്ന​താ​ണ് ഇ​സ്‌​ലാ​മി​ന്റെ ആ​രാ​ധ​ന​ക​ൾ എ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. നോ​മ്പ് ആ​രാ​ധ​ന ക​ർ​മ​ങ്ങ​ളി​ലൂ​ടെ​യും ജ​ന​ങ്ങ​ളെ സേ​വി​ക്കു​ന്ന​തി​ലൂ​ടെ​യും വി​ശ്വാ​സി സ​മൂ​ഹം ധ​ന്യ​മാ​ക്ക​ണ​മെ​ന്നും ഉ​ദ്ബോ​ധി​പ്പി​ച്ചു. ഇ​ഹ്‌​സാ​ൻ ഫി​റോ​സ് ഖു​ർ​ആ​ൻ പാ​രാ​യ​ണം ന​ട​ത്തി. ഏ​രി​യ സെ​ക്ര​ട്ട​റി ഹ​ഷീ​ബ് സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ വാ​ഹി​ദ് ന​ന്ദി​യും പ​റ​ഞ്ഞു. പ്ര​ഭാ​ഷ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ക്വി​സ് മ​ത്സ​ര​ത്തി​ൽ ഡോ. ​റി​യാ​സ്, അ​ഷി​ത റി​യാ​സ്, സു​ബൈ​ര്‍, ജു​ഫൈ​റ എ​ന്നി​വ​ർ വി​ജ​യി​ക​ളാ​യി. കെ.​ഐ.​ജി കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ന്റ് പി.​ടി. ശ​രീ​ഫ്, അ​ൻ​വ​ർ സ​ഈ​ദ്, ഹാ​ഫി​സ് പാ​ടൂ​ർ എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ കൈ​മാ​റി. മ​ത്സ​ര​ത്തി​ന് ക​ൺ​വീ​ന​ർ എ​ൽ.​വി. ന​ഈം നേ​തൃ​ത്വം ന​ൽ​കി. കു​ട്ടി​ക​ളു​ടെ മ​ൽ​സ​ര​ങ്ങ​ൾ കെ.​എം. ജ​വാ​ദ്, ടി.​കെ. ഷ​ബീ​ർ എ​ന്നി​വ​ർ നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - K.I.G. Farwaniya ‘Marhaban Ya Ramadan’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.