അരവിന്ദാക്ഷൻ, ശിവദാസ് വാഴയിൽ, പ്രേംരാജ്, ദൃശ്യപ്രസാദ്
കുവൈത്ത് സിറ്റി: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്ത് (പൽപക്) വാർഷിക പൊതുയോഗം മംഗഫ് കല സെൻററിൽ നടന്നു. പ്രസിഡൻറ് രാജേഷ് പരിയാരത്ത് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി സുരേഷ് മാധവൻ, ട്രഷറർ മനോജ് പരിയാനി, ഓഡിറ്റർ സുരേഷ് പുളിക്കൽ എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. വിചിത്ര ദീപക് പ്രാർഥന ഗാനം ആലപിച്ചു. ജോയൻറ് സെക്രട്ടറി ബിജു സി.പി സ്വാഗതവും പ്രേമരാജ് നന്ദിയും നടത്തി. 2026 വർഷത്തേക്കുള്ള കേന്ദ്രഭാരവാഹി തെരഞ്ഞെടുപ്പിന് സുരേഷ് പുളിക്കൽ, മനോജ് പരിയാനി എന്നിവർ നേതൃത്വം നൽകി.
ഭാരവാഹികൾ: അരവിന്ദാക്ഷൻ (പ്രസി), ശിവദാസ് വാഴയിൽ (ജന. സെക്ര), പ്രേംരാജ് (ട്രഷ), ശശികുമാർ (വൈ. പ്രസി), സുരേഷ് കുമാർ (ജോ.സെക്ര), സക്കീർ പുതുനഗരം, ജിത്തു എസ്. നായർ, അഭിലാഷ് (സെക്രട്ടറിമാർ), ജയരാജ് മാവത്ത് (മീഡിയ & പി.ആർ.ഒ), ദൃശ്യപ്രസാദ് (വനിത വേദി ജന.കൺ), ശ്രുതി ഹരീഷ് (ബാലസമിതി ജന.കൺ), സന്തോഷ് ഉണ്ണിക്കൃഷ്ണൻ, ഹരീഷ്, ഷാജു തീത്തുണ്ണി, സജിത്, നൗഷാദ്.പി.ടി, സുധീർ, സുനിൽ കൃഷ്ണൻ (എക്സിക്യുട്ടീവ്), പി.എൻ.കുമാർ (രക്ഷാധികാരി), സുരേഷ് പുളിക്കൽ, സുരേഷ് മാധവൻ, രാജേഷ് പരിയാരത്ത്, രാജേഷ് ബാലഗോപാൽ (ഉപദേശക സമിതി), സംഗീത് പരമേശ്വരൻ (ഓഡിറ്റർ).
ഏരിയ പ്രസിഡൻറുമാർ: രാജേന്ദ്രൻ (സാൽമിയ), അനൂപ് മേലത്തിൽ (അബ്ബാസിയ), ജിജു മാത്യു (ഫഹാഹീൽ), വാസുദേവൻ (ഫർവാനിയ). ഏരിയ സെക്രട്ടറിമാർ: സുനിൽ രവി (സാൽമിയ), ജയപാലൻ (അബ്ബാസിയ), സന്ദീപ് (ഫഹാഹീൽ), ജിഷ്ണുദാസ് (ഫർവാനിയ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.