പാലക്കാട് ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് അബ്ബാസിയ ഏരിയ വാർഷിക പൊതുയോഗം
കുവൈത്ത് സിറ്റി: പാലക്കാട് ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് അബ്ബാസിയ ഏരിയ വാർഷിക പൊതുയോഗവും കുടുംബ സംഗമവും സംഘടിപ്പിച്ചു.
ഹെവൻസ് റസ്റ്റാറന്റ് ഹാളിൽ നടന്ന ചടങ്ങിൽ അബ്ബാസിയ ഏരിയ പ്രസിഡന്റ് ജിത്തു നായർ അധ്യക്ഷത വഹിച്ചു. പൽപക് സ്ഥാപക അംഗവും ആർട്സ് സെക്രട്ടറിയുമായ പി.എൻ. കുമാർ ഉദ്ഘാടനം ചെയ്ത യോഗത്തിൽ അബ്ബാസിയ യൂനിറ്റ് എ കൺവീനർ അനൂപ് മേലേതിൽ സ്വാഗതം പറഞ്ഞു. ഹനീഫ പട്ടാമ്പി അനുശോചന സന്ദേശം അവതരിപ്പിച്ചു. ജയബാലൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കെ.സി. അഭിലാഷ് നന്ദി പറഞ്ഞു.
കുവൈത്തിലെ മികച്ച അധ്യാപികക്കുള്ള അവാർഡ് ലഭിച്ച വിനീത സജീഷ്, പൽപക് നന്മ മലയാളം ക്ലാസ് അധ്യാപകരായ വിജയകുമാർ, പ്രീത സത്യപാൽ, സത്യപാൽ മേഴത്തൂർ എന്നിവരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. സക്കീർ പുതുനഗരം, പ്രേംരാജ്, ശിവദാസ് വാഴയിൽ, രാജേന്ദ്രൻ, വിജയകുമാർ, വിനീത സജീഷ് എന്നിവർ സംസാരിച്ചു.
ഏരിയ ഭാരവാഹികൾ: ജയൻ നമ്പ്യാർ (പ്രസിഡന്റ്), ജയബാലൻ (സെക്രട്ടറി), അനൂപ് മേലേതിൽ (യൂനിറ്റ് എ കൺവീനർ), അപ്പുകുട്ടൻ (യൂനിറ്റ് ബി കൺവീനർ), സ്മിത മനോജ് (വനിതവേദി കൺവീനർ), ശ്രീജ മധു (ബാലസമിതി കൺവീനർ). കുടുംബസംഗമത്തിൽ അംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.