കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ഇവൻറ് കമ്പനിയായ ഓസ്കാർ മീഡിയ കുവൈത്ത് മലയാളികൾക്കായി ഉത്സവ് -2K26 എന്ന പേരിൽ മെഗാ മ്യൂസിക്കൽ ഇവൻറ് സംഘടിപ്പിക്കുന്നു. മലയാളത്തിൽ ഹരമായി മാറിയ മ്യൂസിക്കൽ ബാൻറുകളായ ഗൗരിലക്ഷി ലൈവ്, മസാലകോഫി ബാൻറ് എന്നിവ ആദ്യമായി ഒരേ വേദിയിൽ അണിനിരക്കും.
മുപ്പതിൽപരം ആർട്ടിസ്റ്റുകൾ പങ്കെടുക്കുന്ന പരിപാടിക്ക് അവതാരകരായി കല്ലുവും മാത്തനും എത്തും. ജനുവരി 26ന് അബ്ബാസിയ സെൻട്രൽ സ്കൂൾ ഓപൺ ഓഡിറ്റോറിയത്തിൽ വൈകീട്ട് അഞ്ചുമുതലാണ് പരിപാടിയെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 94439091
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.