കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ്പ് (കെ.ഐ.ജി) കുവൈത്ത് നടത്തുന്ന സാമൂഹിക ക്ഷേമ പദ്ധതിയായ ‘ഒരുമ’യിൽ അംഗം ആയിരിക്കെ മരിച്ച അഞ്ച് പേരുടെ കുടുംബങ്ങൾക്ക് സഹായധനം കൈമാറി. തിരുവനന്തപുരം തോന്നക്കൽ സ്വദേശി ഷാജഹാൻ അഹ്മദ് കുഞ്ഞു, കോഴിക്കോട് കൊയിലാണ്ടി സ്വദേശി അലി മീത്തൽ, ആലപ്പുഴ കൈനാടി സ്വദേശി ബിജു കെ. ജോൺ, പത്തനംത്തിട്ട കുന്നംന്താനം സ്വദേശി റോയ് വർഗീസ്, കോട്ടയം പട്ടിത്താനം സ്വദേശി ജോജി ജോസഫ് എന്നിവരുടെ കുടുംബങ്ങൾക്കാണ് സഹായധനം കൈമാറിയത്.
നാട്ടിൽ മരിച്ച ഷാജഹാൻ അഹ്മദ് കുഞ്ഞുവിന്റെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ജമാഅത്ത് ഇസ്ലാമി നെടുമങ്ങാട് ഏരിയ പ്രസിഡന്റ് ഡോ. സുലൈമാൻ, സാമൂഹിക പ്രവർത്തകരായ എൻ.എം. അൻസാരി, അബ്ദുൽ ജവാദ് എന്നിവരുടെ നേതൃത്വത്തിൽ കൈമാറി. അലി മീത്തലിന്റെ കുടുംബത്തിന് ഒരുമ പ്രതിനിധി അബ്ദുൽ നിസാർ മർജാൻ കൈമാറി. കൈനാടി സ്വദേശി ബിജു കെ. ജോണിന്റെ പേരിലുള്ള മൂന്ന് ലക്ഷം രൂപയും, പത്തനംത്തിട്ട കുന്നംന്താനം സ്വദേശി റോയ് വർഗീസിന് അർഹമായ നാല് ലക്ഷം രൂപയുടെ സഹായധനവും ഒരുമ കേന്ദ്ര ട്രഷറർ അൽത്താഫ് സെക്രട്ടറിമാരായ നവാസ്, അൻവർ ഇസ്മായിൽ അബ്ബാസിയ ഏരിയ പ്രതിനിധികൾ ഷമീം, സലാഹുദ്ധീൻ, റംസാൻ എന്നിവർ അബ്ബാസിയയിൽ അവരുടെ കുടുംബങ്ങളെ സന്ദർശിച്ചു കൈമാറി. കുവൈത്തിൽ മരണപ്പെട്ട കോട്ടയം പട്ടിത്താനം സ്വദേശി ജോജി ജോസഫിന്റെ പേരിലുള്ള രണ്ട് ലക്ഷം രൂപ അദ്ദേഹത്തിന്റെ കുടുംബത്തിന് കൈമാറിയതായും ഒരുമ ട്രഷറർ അൽത്താഫ് അറിയിച്ചു.
കുവൈത്തിലുള്ള എല്ലാ മലയാളികൾക്കും പദ്ധതിയുടെ ഭാഗമാകാമെന്ന് ഒരുമ ഭാരവാഹികൾ അറിയിച്ചു. അംഗമായിരിക്കെ മരണപ്പെടുന്നവരുടെ നോമിനിക്ക് അംഗത്വ കാലപരിധിക്കനുസരിച്ച് രണ്ടു ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപ വരെ ധനസഹായം നൽകും. കാന്‍സര്‍, ഹൃദയ ശസ്ത്രക്രിയ (ബൈപാസ്), കിഡ്നി ഡയാലിസിസ് എന്നി ചികിത്സക്ക് 50,000 രൂപയും ആൻജിയോപ്ലാസ്റ്റി, പക്ഷാഘാതം എന്നിവക്ക് 25,000 രൂപയും ചികിത്സ സഹായം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.