പ്രതീകാത്മക ചിത്രം
കുവൈത്ത് സിറ്റി: കുവൈത്തിൽ ഞായറാഴ്ച മുതൽ പൊതു, സ്വകാര്യ സ്കൂളുകൾ ഓൺലൈൻ സ്കൂൾ വിദ്യാഭ്യാസത്തിലേക്ക് മാറ്റുന്നതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കുവൈത്തിലും മറ്റ് ഗൾഫ് രാജ്യങ്ങളിലും ഇറാൻ നടത്തിയ ആക്രമണങ്ങളുടെയും വിദ്യാർത്ഥികളുടെ സുരക്ഷയുടെയും പശ്ചാത്തലത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ പാലിക്കണമെന്നും അപ്‌ഡേറ്റുകൾക്കായി ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പിന്തുടരണമെന്നും വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.