കുവൈത്ത് സിറ്റി: രാജ്യത്തെ അംഗീകൃത നഴ്സറികൾ മേയ് 13 നകം സാമൂഹികകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലോ അല്ലെങ്കിൽ 'സഹൽ' ആപ്ലിക്കേഷനിലെ ‘മൈ നഴ്സറി' വഴിയോ രജിസ്റ്റർ ചെയ്യണമെന്ന് മന്ത്രാലയം അറിയിച്ചു.
സാധാരണ വിഭാഗത്തിലുള്ളതും, പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികൾക്കായുള്ളതുമായവയും രജിസ്റ്റർ ചെയ്യണം. എല്ലാ നഴ്സറികളുടെയും വിവരങ്ങൾ ഇലക്ട്രോണിക് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. രജിസ്ട്രേഷൻ അംഗീകരിച്ചതിന് ശേഷം മാത്രമേ ലൈസൻസ് പുതുക്കൽ നടപടികൾ നടത്തൂ എന്നും മന്ത്രാലയം അറിയിച്ചു.
ലൈസൻസ് കാലാവധി അവസാനിക്കുന്നതിന് മൂന്ന് മാസം മുമ്പെങ്കിലും പുതുക്കൽ അപേക്ഷകൾ സമർപ്പിക്കണം.നിലവിലുള്ള ലൈസൻസുകൾ പൂർണ്ണമായി ക്രമീകരിക്കുന്നത് വരെ പുതിയ നഴ്സറികൾ തുറക്കുന്നതിനുള്ള അപേക്ഷകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.