കുവൈത്ത് സിറ്റി: രാജ്യത്ത് പുതിയ അധ്യയനവർഷം സ്വകാര്യ സ്കൂളുകളിലെ ഫീസ് വർധന ഉണ്ടാകില്ല. ഇതു സംബന്ധിച്ച നടപടികൾ നിർത്തിവെച്ചു വിദ്യാഭ്യാസ മന്ത്രി എൻജിനീയർ ജലാൽ അൽ തബ്തബായി ഉത്തരവിറക്കി. രക്ഷിതാക്കളുടെ സാമ്പത്തിക ഭാരം കുറക്കുന്നതിനും വിദ്യാഭ്യാസ ഫീസ് നിയന്ത്രിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
വിദ്യാഭ്യാസ മേഖലയിൽ എല്ലാവർക്കും പ്രവേശനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി 2018 ൽ പുറത്തിറക്കിയ ഫീസ് വർധന നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ഈ അധ്യയന വർഷത്തേക്കും നീട്ടുകയായിരുന്നു. നിയമവിരുദ്ധമായി ഫീസ് വർധിപ്പിക്കുന്ന സ്കൂളുകൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കാൻ വിദ്യാഭ്യാസകാര്യങ്ങൾക്കായുള്ള അസിസ്റ്റന്റ് അണ്ടർസെക്രട്ടറിയെ മന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കായുള്ള സ്കൂളുകളിലെ ഫീസ് സംബന്ധിച്ച് 2020ൽ ഇറക്കിയ തീരുമാനം 2025/2026 അധ്യയന വർഷത്തിലും തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.