ജീ​വി​ത​ത്തി​ന്റെ അ​ഞ്ച് തൂ​ണു​ക​ൾ

വി​ശ്വാ​സ കാ​ര്യ​ങ്ങ​ൾ ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​ത് ക​ർ​മ​ങ്ങ​ളാ​ണ്. അ​ടി​സ്ഥാ​ന​പ​ര​വും മി​നി​മം നി​ർ​വ​ഹി​ക്കേ​ണ്ട​തു​മാ​യ കാ​ര്യ​ങ്ങ​ൾ അ​ഞ്ചെ​ണ്ണ​മാ​ണ് -ശ​ഹാ​ദ​ത്ത്, ന​മ​സ്കാ​രം, നോ​മ്പ്, സ​കാ​ത്ത്, ഹ​ജ്ജ്. ഇ​വ ഇ​സ്‌​ലാം കാ​ര്യ​ങ്ങ​ൾ (ഇ​സ്‌​ലാ​മി​ന്റെ പ​ഞ്ച​സ്തം​ഭ​ങ്ങ​ൾ) എ​ന്ന​റി​യ​പ്പെ​ടു​ന്നു. വി​ശ്വാ​സ​ത്തെ​യും പ്ര​വ​ർ​ത്തി​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന പാ​ല​മാ​ണ് ശ​ഹാ​ദ​ത്ത് അ​ഥ​വാ സാ​ക്ഷ്യ​പ്ര​ഖ്യാ​പ​നം.

ഉ​റ​ച്ച ബോ​ധ്യ​വും, തു​റ​ന്നു പ​റ​ച്ചി​ലും, പ്ര​വൃ​ത്തി​യി​ലൂ​ടെ തെ​ളി​യി​ക്കേ​ണ്ട​തും, മു​ഴു​ജീ​വി​ത​ത്തെ സ്പ​ർ​ശി​ക്കു​ന്ന​തു​മാ​യ ഒ​ന്നാ​ക​ണ​മ​ത്. നി​ർ​ബ​ന്ധ ന​മ​സ്കാ​രം ദി​വ​സ​ത്തി​ൽ അ​ഞ്ച് നേ​ര​മാ​ണ്. മ​നു​ഷ്യ​നെ അ​ല്ലാ​ഹു​വു​മാ​യി ബ​ന്ധി​പ്പി​ച്ച് നി​ർ​ത്തു​ന്ന പ്ര​ധാ​ന ആ​രാ​ധ​ന. ദൈ​വ​സ്മ​ര​ണ, പ്രാ​ർ​ഥ​ന, ആ​ത്മ​സം​സ്ക​ര​ണം, വ്യ​ക്തി ശു​ചി​ത്വം, ക​ർ​മ സം​സ്ക​ര​ണം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ന​മ​സ്കാ​ര​ത്തി​ലൂ​ടെ സാ​ധ്യ​മാ​കു​ന്നു.

നോ​മ്പ് ആ​ത്മ​നി​യ​ന്ത്ര​ണ​ത്തി​ന്റെ വി​ദ്യാ​ല​യ​മാ​ണ്. റ​മ​ദാ​ൻ മാ​സ​ത്തി​ലാ​ണ് അ​ത് നി​ർ​ബ​ന്ധ​മാ​കു​ന്ന​ത്. അ​ച്ച​ട​ക്കം, സാ​മൂ​ഹി​ക​ബോ​ധം, പ​ര​സ​ഹാ​യം, ദാ​നം, പാ​പ​മു​ക്തി തു​ട​ങ്ങി​യ ആ​ത്മീ​യ​വും ശാ​രീ​രി​ക​വു​മാ​യ ഫ​ല​ങ്ങ​ൾ നോ​മ്പി​ലൂ​ടെ ല​ഭി​ക്കു​ന്നു. സ​കാ​ത്ത് സ​മ്പ​ത്തി​ന്റെ​യും മ​ന​സ്സി​ന്റെ​യും ശു​ദ്ധീ​ക​ര​ണ​മാ​ണ്. ഒ​രേ സ​മ​യം ആ​രാ​ധ​ന​യും സാ​മൂ​ഹി​ക ബാ​ധ്യ​ത​യു​മാ​ണ​ത്. കൃ​ത്യ​മാ​യ വ്യ​വ​സ്ഥ​ക​ളും ക​ണ​ക്കു​ക​ളും ഉ​ള്ള ഒ​രു സ​മ്പ്ര​ദാ​യം.

അ​ത് സ​മൂ​ഹ​ത്തി​ൽ സാ​മ്പ​ത്തി​ക സു​ര​ക്ഷി​ത​ത്വം സൃ​ഷ്ടി​ക്കു​ന്നു. ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ൽ മാ​ത്രം നി​ർ​ബ​ന്ധ​മാ​യി​ട്ടു​ള്ള ക​ർ​മ്മ​മാ​ണ് ഹ​ജ്ജ് - നി​ർ​വ​ഹി​ക്കാ​ൻ ക​ഴി​വു​ള്ള​വ​ർ​ക്ക് മാ​ത്രം. വി​വി​ധ ഭാ​ഷ​ക​ളും രാ​ജ്യ​ങ്ങ​ളും ഒ​രു​മി​ക്കു​ന്ന അ​തു​ല്യ അ​നു​ഭ​വ​മാ​ണ​ത്. മ​നു​ഷ്യ​നെ മു​ഴു​വ​നാ​യി ശു​ദ്ധീ​ക​രി​ക്കു​ന്ന, ജീ​വി​ത​ത്തെ പു​നഃ​സം​ഘ​ടി​പ്പി​ക്കു​ന്ന, ഏ​ക​ദൈ​വ വി​ശ്വാ​സ​വും ഏ​ക​മാ​ന​വി​ക​ത​യും ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന വ​ലി​യ ക​ർ​മ​മാ​ണ് ഹ​ജ്ജ്. ഈ ​പ​ഞ്ച​സ്തം​ഭ​ങ്ങ​ളി​ലാ​ണ് ഇ​സ്‌​ലാ​ക സൗ​ധം നി​ർ​മി​ക്ക​പ്പെ​ടു​ന്ന​ത്. ഇ​തി​ന്റെ അ​ടി​ത്ത​റ​യാ​യി വി​ശ്വാ​സ​കാ​ര്യ​ങ്ങ​ൾ കൂ​ടി ചേ​രു​മ്പോ​ൾ അ​ത് ത​ക​രാ​തെ നി​ൽ​ക്കു​ന്ന ഘ​ട​ന​യാ​യി മാ​റു​ന്നു.

Tags:    
News Summary - Five Pillars of Life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.