കുവൈത്ത് കേരളീയ സമാജം ഇഫ്താർ സംഗമത്തിൽ അബ്ദുൽ കലാം മൗലവി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം നടത്തി. പ്രസിഡന്റ് തോമസ് പള്ളിക്കൽ അധ്യക്ഷത വഹിച്ചു.
ദക്ഷിണ കേരള ഇസ്ലാമിക് കൾചറൽ സെന്റർ കുവൈത്ത് പ്രസിഡന്റ് അബ്ദുൽ കലാം മൗലവി അംബലം കുന്ന് ഇഫ്താർ സന്ദേശവും മുഖ്യപ്രഭാഷണവും നടത്തി. ജനറൽ സെക്രട്ടറി ജെയിംസ് വി. കൊട്ടാരം, ട്രഷറർ മുസ്തഫ കോഴിക്കോട്, ജനറൽ കൺവീനർ ബിനു തോമസ് നിലമ്പൂർ, ഷാഫി മക്കാത്തി, ശിവദാസൻ പിലാക്കാട്, പ്രകാശ് ചിറ്റേഴം, ജോസ് തങ്കച്ചൻ എന്നിവർ സംസാരിച്ചു. ബിജി പള്ളിക്കൽ, സൈജു മാമ്മൻ, ബിനോയ് അടിമാലി, വിത്സൻ മണിമൂളി, ഷിജു ഓതറ, ബിനു തങ്കച്ചൻ, പ്രദീപ് കൊല്ലം എന്നിവർ നേതൃത്വം നൽകി. സംഘടനയുടെ മെമന്റോ സംഘടനാ നേതാക്കൾ അബ്ദുൽ കലാം മൗലവിക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.