കു​വൈ​ത്ത് ത​ട​ഞ്ഞ​ത് 178 ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ളും 384 ഡ്രോ​ണു​ക​ളും

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​നെ ല​ക്ഷ്യ​മി​ട്ടു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളെ ശ​ക്ത​മാ​യി ചെ​റു​ത്ത് രാ​ജ്യം. ഇ​റാ​ൻ ആ​ക്ര​മ​ണം ആ​രം​ഭി​ച്ച​തി​നു​ശേ​ഷം ആ​കെ 178 ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ളും 384 ഡ്രോ​ണു​ക​ളും നി​രീ​ക്ഷി​ക്കു​ക​യും ത​ട​യു​ക​യും ചെ​യ്ത​ത​താ​യി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

കു​വൈ​ത്ത് സൈ​ന്യ​ത്തി​ലെ 27 അം​ഗ​ങ്ങ​ൾ​ക്ക് ഇ​തി​ന​കം പ​രി​ക്കേ​റ്റു. ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. ര​ണ്ടു​പേ​ർ ചി​കി​ത്സ​യി​ലാ​ണെ​ന്നും മ​ന്ത്രാ​ല​യ വ​ക്താ​വ് കേ​ണ​ൽ സൗ​ദ് അ​ൽ അ​ത്‌​വാ​ൻ പ​റ​ഞ്ഞു. സാ​യു​ധ സേ​ന അ​തീ​വ ജാ​ഗ്ര​ത​യി​ലും 24 മ​ണി​ക്കൂ​റും ഉ​യ​ർ​ന്ന കാ​ര്യ​ക്ഷ​മ​ത​യോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കി.

കു​വൈ​ത്ത് വ്യോ​മാ​തി​ർ​ത്തി​യി​ൽ ക​ണ്ടെ​ത്തി​യ മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും സാ​യു​ധ സേ​ന ത​ട​യു​ന്നു​ണ്ടെ​ന്ന് കു​വൈ​ത്ത് ആ​ർ​മി ജ​ന​റ​ൽ സ്റ്റാ​ഫ് അ​റി​യി​ച്ചു. രാ​ജ്യ​ത്തി​ന്റെ ഭൂ​പ്ര​ദേ​ശ​ത്തി​ന്റെ​യും വ്യോ​മാ​തി​ർ​ത്തി​യു​ടെ​യും സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കും. പൗ​ര​ന്മാ​രു​ടെ​യും താ​മ​സ​ക്കാ​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും എ​ല്ലാ ഭീ​ഷ​ണി​ക​ളെ​യും നേ​രി​ടാ​നും പൂ​ർ​ണ​സ​ജ്ജ​മാ​ണെ​ന്നും ജ​ന​റ​ൽ സ്റ്റാ​ഫ് ആ​വ​ർ​ത്തി​ച്ചു. 

Tags:    
News Summary - Kuwait intercepted 178 ballistic missiles and 384 drones

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.