പി​ടി​യി​ലാ​യ പ്ര​തി​ക​ൾ

നി​ര​വ​ധി പേ​ർ പി​ടി​യി​ൽ; സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണം ശ​ക്തം

കു​വൈ​ത്ത് സി​റ്റി: മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പൊ​തു സു​ര​ക്ഷ​യെ​യും സാ​മൂ​ഹി​ക സ്ഥി​ര​ത​യെ​യും ബാ​ധി​ക്കു​ന്ന ഗു​രു​ത​ര​മാ​യ നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​വ​രെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റ​സ്റ്റ് ചെ​യ്തു.

നി​യ​മ​വി​രു​ദ്ധ​മാ​യി സം​ഭ​വ​ങ്ങ​ൾ ചി​ത്രീ​ക​രി​ക്ക​ൽ, വീ​ഡി​യോ ക്ലി​പ്പു​ക​ൾ പ്ര​ച​രി​പ്പി​ക്ക​ൽ, പൊ​തു​ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ൽ കു​ഴ​പ്പ​ങ്ങ​ൾ സൃ​ഷ്ടി​ക്ക​ൽ, പൊ​തു​ജ​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്ക​ൽ, പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും ഇ​ട​യി​ൽ ഭ​യം പ​ര​ത്ത​ൽ എ​ന്നീ കു​റ്റ​ങ്ങ​ളി​ലാ​ണ് അ​റ​സ്റ്റ്. തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളോ​ട് അ​നു​ഭാ​വം പ്ര​ക​ടി​പ്പി​ക്കു​ന്ന ഉ​ള്ള​ട​ക്കം വ്യ​ക്തി​ഗ​ത അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ​യും സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലൂ​ടെ​യും പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ന് ചി​ല വ്യ​ക്തി​ക​ളെ​യും ക്രി​മി​ന​ൽ സു​ര​ക്ഷാ വി​ഭാ​ഗം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ത്ത​രം ക്രി​മി​ന​ൽ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നേ​ര​ത്തെ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

ദേ​ശീ​യ സു​ര​ക്ഷ​യെ ദു​ർ​ബ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി തു​ട​രു​മെ​ന്ന് മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി. എ​ല്ലാ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളും ജോ​ലി​സ്ഥ​ല​ങ്ങ​ളും സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. ഔ​ദ്യോ​ഗി​ക സ്രോ​ത​സ്സു​ക​ളി​ൽ നി​ന്ന് മാ​ത്രം വി​വ​ര​ങ്ങ​ൾ നേ​ടാ​നും, സ്ഥി​രീ​ക​രി​ക്കാ​ത്ത വാ​ർ​ത്ത​ക​ളും ക്ലി​പ്പു​ക​ളും പ​ങ്കി​ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​നും ദേ​ശീ​യ താ​ൽ​പ​ര്യ​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കാ​നും, നി​ർ​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യി പാ​ലി​ക്കാ​നും മ​ന്ത്രാ​ല​യം പൗ​ര​ന്മാ​രോ​ടും താ​മ​സ​ക്കാ​രോ​ടും അ​ഭ്യ​ർ​ഥി​ച്ചു.

Tags:    
News Summary - Several people arrested; social media monitoring is intense

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.