കെ.ഐ.സി മെഗാ ഇഫ്താർ സംഗമത്തിൽ മുസ്തഫ ഹുദവി ആക്കോട് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) മെഗാ ഇഫ്താർ മീറ്റ് അബ്ബാസിയ ഇന്റഗ്രേറ്റഡ് സ്കൂൾ ഓപൺ ഓഡിറ്റോറിയത്തിൽ ചെയർമാൻ ശംസുദ്ധീൻ ഫൈസി എടയാറ്റൂർ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഹരിത് കേതൻ ഷെലാത്ത് മുഖ്യാതിഥിയായി.
മുസ്തഫ ഹുദവി ആക്കോട് മുഖ്യപ്രഭാഷണം നടത്തി. കെ.ഐ.സി പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഉസ്മാൻ ദാരിമി അടിവാരം പ്രാർഥന നിർവഹിച്ചു. മുസ്തഫ ദാരിമി, ഇ.എസ്. അബ്ദുറഹ്മാൻ ഹാജി, ഇസ്മായിൽ ഹുദവി, മുഹമ്മദലി പുതുപ്പറമ്പ്, അബ്ദുൽ ഹമീദ് അൻവരി, അബ്ദുല്ലത്തീഫ് എടയൂർ, ഇല്യാസ് മൗലവി, ഇക്ബാൽ മാവിലാടം, കെ.സി. റഫീഖ്, മെഡക്സ് മുഹമ്മദലി, മുസ്തഫ ഹംസ, ബWഷീർ ബാത്ത, ശറഫുദ്ധീൻ കണ്ണോത്ത്, ഷെയ്ഖ് ബാദുഷ, ഫൈസൽ ഹാജി, അബ്ദുൽ റസാഖ് കൊളവയൽ എന്നിവർ സംബന്ധിച്ചു.
റമദാൻ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. ശിഹാബ് മാസ്റ്റർ നീലഗിരി, അബുൽ മുനീർ പെരുമുഖം, ഇസ്മായിൽ വള്ളിയോത്ത്, അബ്ദുൽ റസാഖ്, ഹസ്സൻ തഖ്വ തുടങ്ങിയവർ നേതൃത്വം നൽകി. സ്വാഗതസംഘം ജനറൽ കൺവീനർ മുഹമ്മദ് അമീൻ മുസ്ലിയാർ ചേകന്നൂർ സ്വാഗതവും കൺവീനർ സിറാജ് എരഞ്ഞിക്കൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.