ചിക്കൻ ഫില്ലിങ്ങിനായി
1. എല്ലില്ലാത്ത ചിക്കൻ – 300 ഗ്രാം (ഫുഡ് പ്രോസസറിൽ അരച്ചത്)
2. ഉള്ളി – 1 വലിയത് (ചെറുതായി അരിഞ്ഞത്)
3. പച്ചമുളക് – 2 – 3 (ചെറുതായി അരിഞ്ഞത്)
4. ഇഞ്ചി വെളുത്തുള്ളി (ചതച്ചത്) – 1 ടീസ്പൂൺ
5. മുളകുപൊടി – 1 ടീസ്പൂൺ
6. മല്ലിപ്പൊടി – ½ ടീസ്പൂൺ
7. നല്ലജീരകപ്പൊടി – ഒരു നുള്ള്
8. വെണ്ണ – 1 ടേബിൾസ്പൂൺ
9. മൈദ – 2 ടീസ്പൂൺ
10. പാൽ – ¼ കപ്പ്
11. മല്ലിയില – 2 ടേബിൾസ്പൂൺ (ചെറുതായി അരിഞ്ഞത്)
12. ഉപ്പ് – ആവശ്യത്തിന്
13. എണ്ണ – 2 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
1. ബ്രെഡ് സ്ലൈസുകളുടെ അരികുകൾ നീക്കം ചെയ്ത ശേഷം റോളിങ് പിൻ ഉപയോഗിച്ച് ബ്രെഡ് സ്ലൈസുകൾ എല്ലായിടത്തും മെല്ലെ പരത്തി എടുക്കുക.
2. ഒരു പരത്തിയ ബ്രെഡ് സ്ലൈസിന്റെ അറ്റത്ത് തയ്യാറാക്കിയ ചിക്കൻ ഫില്ലിങ് അൽപം വെച്ച് അതിന്റെ മേൽ കുറച്ച് മൊസറെല്ല ചീസ് വിതറുക. ശേഷം ബ്രെഡ് റോൾ ചെയ്ത് സ്റ്റിക്ക് രൂപത്തിൽ ആക്കുക. ബാക്കിയുള്ള സ്ലൈസുകളിലും ഇതേ രീതിയിൽ ചെയ്യുക.
3. ഒരു ബൗളിൽ മുട്ടയുടെ വെള്ളയും മറ്റൊന്നിൽ ബ്രെഡ് ക്രംബ്സും എടുക്കുക. ബ്രെഡ് സ്റ്റിക്കുകളുടെ എല്ലാ വശങ്ങളിലും മുട്ടയുടെ വെള്ളയിൽ മുക്കി ബ്രെഡ് ക്രംബ്സ് കൊണ്ടു പൊതിയുക.
4. ബാക്കിയുള്ള ബ്രെഡ് സ്റ്റിക്കുകളും ഇതേ രീതിയിൽ ചെയ്യുക. ശേഷം ഇവ 30 മിനിറ്റ് തണുപ്പിക്കാൻ വെക്കുക. (ഈ ഘട്ടത്തിൽ ഫ്രീസറിൽ സൂക്ഷിച്ച് പിന്നീട് ഉപയോഗിക്കാം.)
5. ഒരു ആഴമുള്ള പാനിൽ ഇടത്തരം തീയിൽ എണ്ണ ചൂടാക്കി, ബ്രെഡ് സ്റ്റിക്കുകൾ ബാച്ചുകളായി സ്വർണ്ണനിറമാകുന്നത് വരെ വറുക്കുക. ചൂടോടെ ടോമാറ്റോ കെച്ചപ്പും മയോണൈസും ചേർത്ത് സേർവ് ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.