കുവൈത്ത് സിറ്റി: മേഖലയിൽ സംഘർഷങ്ങൾ തുടരുന്നതിനാൽ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ച് കുവൈത്തിലെ യു.എസ് എംബസി. എല്ലാ പതിവ്, അടിയന്തര കോൺസുലാർ അപോയിന്റ്മെന്റുകളും റദ്ദാക്കിയതായും സാധാരണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചാൽ പൊതുജനങ്ങളെ അറിയിക്കുമെന്നും എംബസി അറിയിച്ചു.
കുവൈത്തിലെ യു.എസ് പൗരൻമാർക്ക് ബന്ധപ്പെടാനും കോൺസുലാർ സഹായത്തിനും പ്രത്യേക ഫോൺ നമ്പറും എംബസി പ്രഖ്യാപിച്ചു. അതേസമയം, ഇറാനുമായി യുദ്ധം തുടരുന്നതിനാൽ മിഡിൽ ഈസ്റ്റിലുടനീളമുള്ള അമേരിക്കക്കാരോട് രാജ്യം വിടാൻ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, കുവൈത്തിലെ അമേരിക്കൻ എംബസി കെട്ടിടം ലക്ഷ്യമിട്ട് നടന്ന ആക്രമണത്തെ കുവൈത്ത് ശക്തമായ ഭാഷയിൽ അപലപിച്ചു. ഇത് എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും നിയമങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും ചൂണ്ടികാട്ടി. രാജ്യത്തിന്റെ സുരക്ഷ, പ്രദേശങ്ങൾ, പൗരന്മാർ, താമസക്കാർ എന്നിവരുടെ സുരക്ഷ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള കുവൈത്തിന്റെ പ്രതിബദ്ധതയും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.