‘നിറം’ ചിത്രരചന മത്സരത്തിൽനിന്ന്
കുവൈത്ത് സിറ്റി: വർണവൈവിധ്യം സൃഷ്ടിച്ചു കല (ആർട്ട്) കുവൈത്ത് ചിത്രരചന മത്സരമായ ‘നിറം’. ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ നടന്ന മത്സരത്തിൽ ഡ്രോയിങ്ങിലും പെയിന്റിങ്ങിലുമായി എൽ.കെ.ജി മുതൽ 12ാം ക്ലാസ്സ് വരെ നാല്ഗ്രൂപ്പുകളിലായി 2600ൽ അധികം കുട്ടികൾ പങ്കെടുത്തു. ശിശുദിനത്തിന്റെ ഭാഗമായി കുവൈത്തിലെ ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി അമേരിക്കൻ ടൂറിസ്റ്ററുമായി സഹകരിച്ചാണ് കല (ആർട്ട്) മത്സരം സംഘടിപ്പിച്ചത്. ചിത്രരചന,ക്ലേ സ്കൾപ്ചർ മത്സരം, രക്ഷിതാക്കൾക്കും സന്ദർശകർക്കും ഓപ്പൻ ക്യാൻവാസ് പെയിന്റിങ് എന്നിവയും ഒരുക്കിയിരുന്നു.
മെട്രോമെഡിക്കൽ ഗ്രൂപ് മാർക്കറ്റിങ് ഹെഡ് ബഷീർ ബാത്ത ഉദ്ഘാടനം ചെയ്തു. അമേരിക്കൻ ടൂറിസ്റ്റർ മാർക്കറ്റിങ് മാനേജർ നൗഫൽ ഓപൺ കാൻവാസ് മത്സരം ഉദ്ഘാടനം ചെയ്തു. കല(ആർട്ട്) കുവൈത്ത് പ്രസിഡന്റ് ശിവകുമാർ, പ്രോഗ്രാം ജനറൽ കൺവീനർ ജിയാഷ് അബ്ദുൽ കരീം, പി.ഡി.രാഗേഷ്, വി.പി.മുകേഷ്, ട്രഷറർ അജിത് കുമാർ എന്നിവർ സംസാരിച്ചു.
മത്സര ഫലം ഡിസംബർ 10ന് പ്രസിദ്ധീകരിക്കും. ഓരോ ഗ്രൂപ്പിലും ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾക്ക് പുറമേ 75 പേർക്ക് മെറിറ്റ് പ്രൈസും മൊത്തം പങ്കാളിത്തത്തിന്റെ 10 ശതമാനം പേർക്ക് പ്രോത്സാഹന സമ്മാനവും നൽകും. സുനിൽ, ജോണി, അഷ്റഫ്, മുസ്തഫ, അനിൽ, കനകരാജ്, റിജോ, വിഷ്ണു, ശരത്, ജ്യോതി ശിവകുമാർ, പ്രവീൺ, പ്രജീഷ്, ജയേഷ്, മനോജ്, വിഷ്ണു, റിജിൻ, പ്രമോദ്, ബിന്ദു, രേഖ എന്നിവർ പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.