കുവൈത്ത് സിറ്റി: ശിശുദിനത്തോടനുബന്ധിച്ച് കല (ആർട്ട്) കുവൈത്ത് ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ‘നിറം -2025’ ചിത്ര രചന മത്സരത്തിന് 101 അംഗ സംഘാടക സമിതി രൂപവത്കരിച്ചു. കല (ആർട്ട്) പ്രസിഡന്റ് പി.കെ. ശിവകുമാറിന്റെ അധ്യക്ഷതയിൽ അബ്ബാസിയ ഹെവൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി അനീഷ് വർഗീസ് സ്വാഗതം പറഞ്ഞു.
പ്രോഗ്രാം ജനറൽ കൺവീനർ ജിയാഷ് അബ്ദുൽ കരീം കാര്യപരിപാടികൾ വിശദീകരിച്ചു. സുനിൽ കുമാർ, വി.പി. മുകേഷ്, അനീച്ച ഷൈജിത് എന്നിവർ രജിസ്ട്രേഷൻ, മത്സര രീതി എന്നിവ വിശദീകരിച്ചു. ട്രഷറർ അജിത് കുമാർ സാമ്പത്തിക കാര്യങ്ങൾ വിശദീകരിച്ചു.
സുമേഷ്, പ്രവീൺ, ഷൈനി ശ്രീനിവാസ് (പ്രോഗ്രാം ജോയിന്റ് കൺവീനർ), കെ. ഷൈജിത്ത് (വളണ്ടിയർ കൺവീനർ), മനോജ്, വിഷ്ണു, റിജിൻ (ഗ്രൂപ്പ് ലീഡർ), ശരത്, റിജോ, ജ്യോതി ശിവകുമാർ, അമ്പിളി രാഗേഷ് (രജിസ്ട്രേഷൻ ഗ്രൂപ്പ് ലീഡർ) എന്നിവരെ തെരഞ്ഞെടുത്തു.
ആർട്ടിസ്റ്റുമാരായ ശശി കൃഷ്ണൻ, ഹരി ചെങ്ങന്നൂർ, സുനിൽ കുളനട, രാജീവ് ദേവാനന്ദ് എന്നിവർ മത്സരം നിയന്ത്രിക്കും.
നവംബർ 14ന് ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിലാണ് മത്സരം.
ഉച്ചക്ക് ശേഷം ഒരുമണിക്ക് മത്സരം ആരംഭിക്കും. 12 മണി തൊട്ട് രജിസ്ട്രേഷൻ കൗണ്ടറുകൾ സജ്ജമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.