കല കുവൈത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ ആർ. നാഗനാഥൻ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി കേരള ആർട് ലവേഴ്സ് അസോസിയേഷൻ -കല കുവൈത്ത് തെരെഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. ഇടതുപക്ഷ മുന്നണിയുടെ കുവൈത്തിലെ ഘടകകക്ഷി നേതാക്കൾ പങ്കെടുത്തു. കല പ്രസിഡന്റ് മാത്യു ജോസഫ് അധ്യക്ഷതവഹിച്ചു. ആർ. നാഗനാഥൻ ഉദ്ഘാടനം ചെയ്തു. സ്ഥാനാർഥി സ്വരാജ് ഓൺലൈനായി കൺവെൻഷനെ അഭിസംബോധന ചെയ്തു.
കെ.ജി. അനിൽ (കേരള അസോസിയേഷൻ), സത്താർ കുന്നിൽ (ഐ.എം.സി.സി), ജോബിൻസ് (കേരള കോൺഗ്രസ് മാണി വിഭാഗം), കല കുവൈത്ത് മുൻ ഭാരവാഹികളായിരുന്ന ജെ. സജി, സജി തോമസ് മാത്യു എന്നിവർ സംസാരിച്ചു. നിലമ്പൂരിൽ ഇടതുപക്ഷ സ്ഥാനാർഥി സ്വരാജിന് തിളക്കമാർന്ന വിജയം ഉറപ്പിക്കാൻ കുവൈത്തിലെ ജനാധിപത്യ വിശ്വാസികൾ മുന്നോട്ടുവരണമെന്ന് കൺവെൻഷനെ അഭിസംബോധന ചെയ്തു സംസാരിച്ചവർ അഭ്യർഥിച്ചു. അബ്ബാസിയ കല സെന്ററിൽ നടന്ന പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. കല കുവൈത്ത് ജനറൽ സെക്രട്ടറി ടി.വി. ഹിക്മത് സ്വാഗതവും വൈസ് പ്രസിഡന്റ് പി.വി. പ്രവീൺ നന്ദിയും പറഞ്ഞു. ജോയന്റ് സെക്രട്ടറി പ്രസീദ് കരുണാകരൻ വേദിയിൽ സന്നിഹിതനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.