കുവൈത്ത് സിറ്റി: ഗതാഗത നിയമലംഘനം വരുത്തിയതായും പിഴയടക്കണമെന്നും ആവശ്യപ്പെട്ട് വ്യാജ സന്ദേശം പ്രചരിക്കുന്നു. വ്യാജ സന്ദേശങ്ങളിലും തട്ടിപ്പ് വെബ്സൈറ്റിലും വീണുപോകരുതെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിയമലംഘനങ്ങൾക്കുള്ള പിഴ ഔദ്യോഗിക വഴികളിലൂടെ മാത്രമേ അടക്കാവൂ.
കുവൈത്ത് സർക്കാറിന്റെ ഏകീകൃത ആപ്ലിക്കേഷനായ സാഹിൽ വഴി പിഴയടക്കാൻ കഴിയും. സാഹിൽ ആപ്പിലെ ‘അമൻ’ സെക്യൂരിറ്റി സംവിധാനത്തിലൂടെ വ്യാജ സന്ദേശങ്ങളെ കുറിച്ച് അധികൃതരെ അറിയിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു. ഇന്റർനാഷനൽ നമ്പറുകളിൽനിന്ന് ആഭ്യന്തര മന്ത്രാലയം ആളുകൾക്ക് സന്ദേശമയക്കുകയോ പിഴയടക്കാൻ ആവശ്യപ്പെടുകയോ ചെയ്യാറില്ലെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.