ഗാന്ധി സ്മൃതി കുവൈത്ത് അംഗങ്ങൾ പുതുവർഷ പ്രതിജ്ഞ എടുക്കുന്നു
കുവൈത്ത് സിറ്റി: മാനവികതയുടെയും ലളിതജീവിതത്തിന്റെയും സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ച് ഗാന്ധി സ്മൃതി കുവൈത്ത് പുതുവർഷത്തെ വരവേറ്റു. കലാപരിപാടികളും ഗാന്ധിയൻ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുള്ള പ്രതിജ്ഞാചടങ്ങും നടന്നു.
വൈസ് പ്രസിഡന്റ് റൊമാൻസ് പെയ്റ്റൺ അധ്യക്ഷത വഹിച്ചു. ചെയർപേഴ്സൺ ഷീബ പെയ്റ്റൺ പുതുവർഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സത്യസന്ധതയും ലളിതജീവിതവും മുറുകെ പിടിക്കുമെന്നും ലഹരി പദാർഥങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്നും ലോകസമാധാനത്തിനായി പ്രയത്നിക്കുമെന്നും അംഗങ്ങൾ കൈകളിൽ മെഴുകുതിരി നാളങ്ങളേന്തി പ്രതിജ്ഞ എടുത്തു.
സംഗീത വിരുന്നിൽ ഷീബ പെയ്റ്റൺ, ലിയ ആന്റണി, സ്ലാനിയ പെയ്റ്റൺ, റൊമാൻ പെയ്റ്റൺ എന്നിവർ ചേർന്ന് ഗാനങ്ങൾ അവതരിപ്പിച്ചു. ചാരിറ്റി സെക്രട്ടറി രാജീവ് തോമസ്, വിനയൻ അഴീക്കോട്, റാഷിദ് ഇബ്രാഹിം, അജിത് പൊയിലൂർ, ഉദയൻ, ഷമ്മി അജിത്ത്, ചിത്രലേഖ, അജ്മി റാഷിദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി മധു മാഹി സ്വാഗതവും സജിൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.