പ്രതീകാത്മക ചിത്രം
കുവൈത്ത് സിറ്റി: രാജ്യത്ത് സർക്കാർ ജീവനക്കാർക്ക് സിക്ക് ലീവിന് പുതിയ മാനദണ്ഡങ്ങളുമായി സിവിൽ സർവിസ് കമീഷൻ. മെഡിക്കൽ അവധിക്ക് അപേക്ഷ സമർപ്പിക്കുമ്പോൾ സിവിൽ സർവിസ് കമീഷന്റെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനോ ഓൺലൈൻ പോർട്ടലോ ഉപയോഗിക്കണമെന്ന് സിവിൽ സർവിസ് കമീഷൻ നിർദേശിച്ചു.
അപേക്ഷയോടൊപ്പം ആരോഗ്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയ രേഖകളും സമർപ്പിക്കണമെന്നും മന്ത്രാലയങ്ങൾക്ക് അയച്ച സർക്കുലറിൽ വ്യക്തമാക്കി. സിവിൽ സർവിസ് കൗൺസിൽ അംഗീകരിച്ച ചട്ടങ്ങൾക്കനുസരിച്ചായിരിക്കും മെഡിക്കൽ അവധികൾ അനുവദിക്കുക. ജീവനക്കാർക്ക് ലഭ്യമായ പ്രതിമാസ നാല് അവധി ദിവസങ്ങളിൽ ഈ മെഡിക്കൽ അവധികൾ കണക്കാക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.