കുവൈത്ത് സിറ്റി: ശൈഖ് അബ്ദുല്ല അൽ സാലിം സാംസ്കാരിക നിലയം പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു. ശഅബ് അൽ ബഹ്രിയിൽ നിർമാണം പൂർത്തിയായ മ്യൂസിയവും സാംസ്കാരിക നിലയവും ഫെബ്രുവരി നാലിനാണ് അമീർ ഉദ്ഘാടനം ചെയ്തത്. ബുധനാഴ്ച മുതൽ പൊതുജനങ്ങൾക്ക് ഒൗദ്യോഗിക പ്രവേശനം അനുവദിച്ചു. 18 വയസ്സിന് മുകളിലുള്ളവർക്ക് മൂന്നു ദീനാറാണ് പ്രവേശന ഫീസ്. സഹായത്തിന് പോവുന്ന ഗാർഹികത്തൊഴിലാളിക്ക് രണ്ടുദീനാർ നൽകണം. രണ്ടു വയസ്സിൽ താഴെയുള്ളവർക്ക് സൗജന്യമാണ്. 18 വയസ്സ് വരെയുള്ളവർക്ക് രണ്ട് ദീനാറും ഭിന്നശേഷിയുള്ളവർക്ക് ഒന്നര ദീനാറുമാണ് ഫീസ്. വീൽചെയർ ഉപയോഗിക്കേണ്ടവർക്ക് ഒന്നര ദീനാർ ഫീസ് നൽകണമെങ്കിലും ഒരാളെ സൗജന്യമായി സഹായത്തിന് കൊണ്ടുപോവാം.
സാധാരണ ദിവസങ്ങളിൽ രാവിലെ ഒമ്പതുമുതൽ രാത്രി ഏഴുവരെയും അവധി ദിവസങ്ങളിൽ രാവിലെ ഒമ്പതു മുതൽ രാത്രി പത്തുവരെയുമാണ് സാംസ്കാരിക നിലയം പ്രവർത്തിക്കുക. ഞായറാഴ്ച നിലയം തുറക്കില്ല. നാചുറൽ ഹിസ്റ്ററി മ്യൂസിയം, സയൻസ് മ്യൂസിയം, ഇസ്ലാമിക് ഹിസ്റ്ററി മ്യൂസിയം, സ്പേസ് മ്യൂസിയം, ഫൈൻ ആർട്സ് സെൻറർ, 350 സീറ്റുള്ള തിയറ്റർ എന്നിങ്ങനെ ആറു പ്രധാന കെട്ടിടങ്ങളാണ് പദ്ധതിക്ക് കീഴിലുള്ളത്. രാജ്യത്തിെൻറ സംസ്കാരിക തനിമയും പൈതൃകവും അറിയാനും സംരക്ഷിക്കാനുമുള്ള കേന്ദ്രമായാണ് ഇവ പണികഴിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.