ഒര​ു വർഷത്തെ കുടുംബസന്ദർശന വിസ; സന്ദർശകർക്ക് മൾട്ടിപ്പിൾ എൻട്രി

കുവൈത്ത് സിറ്റി: കുവൈത്തിൽ കുടുംബസന്ദർശന വിസ പുതിയ നിയമം നിലവിൽ വന്നു. സന്ദർശകർക്ക് മൾട്ടിപ്പിൾ എൻട്രി സൗകര്യവും ആരംഭിച്ചിട്ടുണ്ട്. മൂന്നു മാസം, ആറു മാസം, ഒരു വർഷം എന്നിങ്ങനെ സന്ദർശന വിസകൾ ലഭിക്കും.

ഒരു മാസത്തേക്ക് മൂന്നു ദീനാറും ആറു മാസത്തേക്ക് ഒമ്പതു ദീനാറും ഒരു വർഷത്തേക്ക് 15 ദീനാറുമാണ് വിസ ഫീസ്. സന്ദർശകർക്ക് ആവശ്യമായ ഒപ്ഷൻ തെരഞ്ഞെടുക്കാം. എന്നാൽ ഒരു മാസത്തിൽ കൂടുതൽ തുടർച്ചയായി കുവൈത്തിൽ തങ്ങാനാകില്ല. അ​പേക്ഷകൾക്കായി ഓൺലൈൻ പ്ലാറ്റ് ഫോമും സജീവമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ഒരുമാസമായിരുന്ന കുടുംബസന്ദർശന കാലാവധി ദീർഘിപ്പിച്ചതായി ഒന്നാം ഉപപ്രധാന മന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ് വ്യക്തമാക്കിയത്.

കുടുംബസന്ദർശന വിസയിൽ എത്തുന്നവർക്ക് കുവൈത്ത് ദേശീയ വിമാനക്കമ്പനികളെ ആശ്രയിക്കേണ്ടതില്ലന്ന സുപ്രധാന മാറ്റവും കൊണ്ടുവന്നിട്ടുണ്ട്. നേരത്തെ കുവൈത്ത് എയർവേയ്സ്, ജസീറ എയർവേയ്സ് എന്നീ വിമാനങ്ങളിൽ മാത്രമായിരുന്നു കുടുംബ സന്ദർശന വിസയിലുള്ളവർക്ക് വരാൻ അനുമതി.

ഇത് മാറുന്നതോടെ മലയാളികൾക്ക് അടക്കം പ്രവാസികൾക്ക് ആശ്വാസമാകും. എന്നാൽ അപേക്ഷകന് വേണ്ട കുറഞ്ഞ പ്രതിമാസ ശമ്പളപരിധി 400 ദീനാർ എന്നതിൽ മാറ്റം വരുത്തിയിട്ടില്ല. വില ലഭിക്കാൻ അപേക്ഷകന് യൂനിവേഴ്സിറ്റി ബിരുദം അനിവാര്യമാണെന്നത് നേരത്തെ ഒഴിവാക്കിയിരുന്നു.

Tags:    
News Summary - Multiple entry for visitors on one-year family visit visas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.