കുവൈത്ത് സിറ്റി: പ്രവാസികൾക്ക് കുവൈത്തിൽ നിന്ന് പുറത്തുപോകുന്നതിന് നിർബന്ധമായ എക്സിറ്റ് പെർമിറ്റിൽ ‘മൾട്ടിപ്പിൾ’ സേവനം ഒരുക്കി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. നിശ്ചിത സമയത്തിനുള്ളിൽ ഒന്നിലധികം യാത്രകൾക്ക് ഒരു എക്സിറ്റ് പെർമിറ്റ് എന്ന നിലയിലാണ് പുതിയ ‘മൾട്ടിപ്പിൾ-ട്രിപ്പ് എക്സിറ്റ് പെർമിറ്റ്’ സേവനം. ഇതു വഴി ഓരോ യാത്രക്കും പ്രത്യേകം അപേക്ഷിക്കുന്നത് ഒഴിവാക്കാം. അപേക്ഷകർക്ക് ഒറ്റ യാത്രയോ ഒന്നിലധികം യാത്രയോ എന്ന് വ്യക്തമാക്കി പെർമിറ്റിന്റെ തരം തിരഞ്ഞെടുക്കാം. യാത്ര ആരംഭ, അവസാന തീയതികൾ നൽകി പെർമിറ്റിന്റെ ദൈർഘ്യവും വ്യക്തമാക്കാം.
സഹൽ ആപ്പിൽ സേവനത്തിനായി പ്രത്യേക ഒപ്ഷൻ ഒരുക്കിയിട്ടുണ്ട്. അപേക്ഷ സഹൽ ബിസിനസ് ആപ്പ് വഴി തൊഴിലുടമക്ക് ലഭിക്കും. തൊഴിലുടമയുടെ അംഗീകാരത്തിന് ശേഷം അറിയിപ്പുകൾ നേരിട്ട് തൊഴിലാളിക്ക് അയക്കും. സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യും. അപേക്ഷ സമർപ്പിക്കുന്നതിനും അംഗീകാരം നേടുന്നതിനും മിനിറ്റുകൾ മാത്രമേ എടുക്കൂ. ജൂലൈ ഒന്നു മുതലാണ് കുവൈത്തിൽ നിന്ന് പുറത്തുപോകാൻ പ്രവാസികൾക്ക് എക്സിറ്റ് പെർമിറ്റ് നിർബന്ധമാക്കിയത്. പെർമിറ്റില്ലാത്തവരെ യാത്രക്ക് അനുവദിക്കില്ല. എക്സിറ്റ് പെർമിറ്റ് പ്രിന്റ് കോപ്പി വിമാനത്താവളം, അതിർത്തി ചെക്പോസ്റ്റുകൾ എന്നിവിടങ്ങളിൽ കാണിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.