കുവൈത്ത് സിറ്റി: രാജ്യത്ത് മിതമായ കാലാവസ്ഥ തുടരും. അടുത്ത ആഴ്ചയും രാജ്യത്തുടനീളം പകൽ സമയത്ത് നേരിയ ചൂടും രാത്രിയിൽ തണുപ്പ് നിറഞ്ഞ കാലാവസ്ഥയും ആയിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് ആക്ടിങ് ഡയറക്ടർ ധരാർ അൽ അലി അറിയിച്ചു. രാജ്യത്ത് നിലവിൽ വടക്കുപടിഞ്ഞാറൻ ദിശയിലുള്ള ഉയർന്ന മർദത്തിന്റെ വികാസം അനുഭവപ്പെടുന്നുണ്ട്.
ഇതോടൊപ്പം മിതമായ വായു പിണ്ഡവും നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ ദിശയിലുള്ള കാറ്റും അനുഭവപ്പെടുന്നു.വൈകാതെ വടക്കുപടിഞ്ഞാറൻ ദിശയിൽനിന്ന് വേരിയബിൾ ദിശയിലേക്ക് കാറ്റ് മാറും. വൈകീട്ടോടെ ചിതറിക്കിടക്കുന്ന മേഘങ്ങൾ പ്രതീക്ഷിക്കുന്നു. പകൽ താപനില 28 ഡിഗ്രി സെൽഷ്യസിനും 30 ഡിഗ്രി സെൽഷ്യസിനും ഇടയിൽ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കടൽ സ്ഥിതി ശാന്തമായിരിക്കും. ഒരു അടി മുതൽ രണ്ടു അടി വരെ ഉയരുന്ന തിരമാലകൾ ഉണ്ടാകും. രാത്രി കാലാവസ്ഥ തണുത്തതായി മാറും. മണിക്കൂറിൽ ആറു മുതൽ 28 കിലോമീറ്റർ വരെ വേഗത്തിൽ നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റു വീശും. ചിതറിക്കിടക്കുന്ന മേഘങ്ങളും ഉണ്ടാകും.
രാത്രി കുറഞ്ഞ താപനില 10 ഡിഗ്രി സെൽഷ്യസിനും 12 ഡിഗ്രി സെൽഷ്യസിനും ഇടയിൽ ആയിരിക്കും. കടൽ നേരിയതോ മിതമായതോ ആയി തുടരും. ഒരു അടി മുതൽ മൂന്നു അടി വരെ തിരമാലകൾ ഉണ്ടാകാം.
വെള്ളിയാഴ്ച പകൽ താപനില 29 ഡിഗ്രി സെൽഷ്യസിന് മുകളിൽ പോയില്ല. രാത്രി 10 ഡിഗ്രി സെൽഷ്യസിന് താഴെക്ക് താപനില കുറയുകയും തണുപ്പ് അനുഭവപ്പെടുകയും ചെയ്തു.ശനിയാഴ്ചയും കാലാവസ്ഥ നേരിയതായിരിക്കും.
വടക്കുപടിഞ്ഞാറൻ ദിശയിൽനിന്ന് നേരിയതോ മിതമായതോ ആയ കാറ്റും ചിതറിക്കിടക്കുന്ന മേഘങ്ങളും ഉണ്ടാകും. പരമാവധി താപനില 26 മുതൽ 28 ഡിഗ്രി സെൽഷ്യസ് വരെയാകുമെന്ന് പ്രതീക്ഷിക്കുന്നു.
കടൽ നേരിയതോ മിതമായതോ ആയി തുടരും.
ശനിയാഴ്ച രാത്രി തണുപ്പ് നിറഞ്ഞതും ആകാശം ഭാഗികമായി മേഘാവൃതവുമായിരിക്കും. കുറഞ്ഞ താപനില ഒമ്പതിനും 11ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. മണിക്കൂറിൽ ആറു മുതൽ 22 കിലോമീറ്റർ വരെ വേഗതയിൽ നേരിയ വേരിയബിൾ കാറ്റ് പ്രതീക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.