കുവൈത്ത് സിറ്റി: വേനലിൽ വർധിച്ചുവരുന്ന താപനില കണക്കിലെടുത്ത് ഊർജ സംരക്ഷണത്തിന് തയാറെടുപ്പുകൾ നടത്തി വൈദ്യുതി, ജല മന്ത്രാലയം. ഇതിന്റെ ആദ്യപടിയായി ‘സേവ്’ കാമ്പയിൻ ആരംഭിച്ചു. സോഷ്യൽ മീഡിയയിലും മറ്റ് പ്ലാറ്റ്ഫോമുകളിലും ബോധവത്കരണ പരസ്യങ്ങൾ നൽകുന്ന ഈ കാമ്പയിൻ ഊർജം സംരക്ഷിക്കാനും പാഴാക്കാതെ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാനും ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നു.കഴിഞ്ഞ വർഷം താപനില വലിയ രീതിയിൽ ഉയർന്നതോടെ വൈദ്യുതി ഉപയോഗം റെക്കോഡിലെത്തിയിരുന്നു. ഇത് രാജ്യത്ത് ആദ്യമായി പവർകട്ട് നടപ്പാക്കുന്നതിലേക്കും നയിച്ചു. ഈ വർഷം ഇതിനെ മറികടക്കാൻ മുന്നൊരുക്കം നടത്തിവരുകയാണ്.
അതേസമയം, 900 മെഗാവാട്ട് ഉൽപാദന ശേഷിയുള്ള സുബിയ പവർ പ്ലാന്റിന്റെ വിപുലീകരണത്തിനുള്ള ടെൻഡർ നടപടികൾ ഉടനുണ്ടാകും. ഇതിനായി വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം സെൻട്രൽ ഏജൻസി ഫോർ പബ്ലിക് ടെൻഡേഴ്സിന്റെ ഡയറക്ടർ ബോർഡിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി ടെൻഡർ കരാർ ഒപ്പിട്ടും. വൈദ്യുതി ഉൽപാദന ശേഷി വർധിപ്പിക്കുന്നതിന് ഈ വിപുലീകരണം നിർണായകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.