കുവൈത്ത് സിറ്റി: പ്രമുഖ ആരോഗ്യദാതാക്കളായ മെട്രോ മെഡിക്കൽ ഗ്രൂപ്പ് പുതുവർഷത്തിൽ സമഗ്രമായ ന്യൂ ഇയർ ഹെൽത്ത് പാക്കേജുകൾ അവതരിപ്പിച്ചു. ശരീരാരോഗ്യത്തെ നിരീക്ഷിക്കാനും സംരക്ഷിക്കാനും സഹായിക്കുന്ന പരിശോധനകൾ മെട്രോയുടെ ഏഴ് ബ്രാഞ്ചുകളിലും ലഭ്യമാണ്.
അനീമിയ പ്രൊഫൈൽ, മെട്രോ മതർകെയർ പാക്കേജ്, ന്യൂട്രീഷൻ ആൻഡ് വെൽനെസ് പാക്കേജ്, ന്യൂട്രിഷൻ ആൻഡ് ഫിറ്റ്നസ് പാക്കേജ്, മെട്രോ ഓർത്തോ പ്ലസ് പാക്കേജ്, മെട്രോ സ്മാർട്ട്സ്റ്റാർട്ട് ഹെൽത്ത് പാക്കേജ്, മെട്രോ സ്റ്റാൻഡേർഡ് ഹെൽത്ത് പാക്കേജ്, മെട്രോ എക്സിക്യൂട്ടീവ് ഹെൽത്ത് ചെക്കപ്പ്, മെട്രോ പ്ലാറ്റിനം ഫുൾ ബോഡി ചെക്ക്, മെട്രോ ഫെം കെയർ ബാലൻസ് പാക്കേജ്, മെട്രോ അലർജിക് ക്ലിനിക്ക്, മെട്രോ സ്മാർട്ട് ചൈൽഡ് ക്ലിനിക്ക്, മെട്രോ ഫെർട്ടിലിറ്റി പ്ലസ് പാക്കേജ്, മെട്രോ ഹാർട്ട് ഗാർഡ് പാക്കേജ് എന്നിവ ഇതിൽ പ്രധാനമാണ്.
അനീമിയ, ഹൃദ്രോഗങ്ങൾ, പ്രമേഹം, തൈറോയ്ഡ് വ്യതിയാനങ്ങൾ, വൃക്ക-കരൾ സംബന്ധമായ അസുഖങ്ങൾ, വിറ്റാമിൻ കുറവ്, അലർജി തുടങ്ങിയ പ്രശ്നങ്ങളെ പ്രാരംഭ ഘട്ടത്തിൽ കണ്ടെത്താനും നിയന്ത്രിക്കാനും ഈ പരിശോധനകൾ സഹായകമാകും.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ഗുണകരമായ ആരോഗ്യസേവനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് പുതിയ ന്യൂ ഇയർ ഹെൽത്ത് പാക്കേജുകൾ അവതരിപ്പിച്ചതെന്നും മെട്രോ മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.