മെ​​ട്രോ മെ​​ഡി​​ക്ക​​ൽ ‘സി​​ങ് കു​​വൈ​​ത്ത്’; അ​​വ​​സാ​​ന പ​​ത്തി​​ൽ ആ​​രൊ​​ക്കെ..!

കുവൈത്ത് സിറ്റി: ആരാകും കുവൈത്തിലെ മികച്ച പാട്ടുകാർ? ഗൾഫ് മാധ്യമം-മെട്രോ മെഡിക്കൽ ‘സിങ് കുവൈത്ത്’ സെമിഫൈനൽ മത്സരത്തിൽ അന്തിമ റൗണ്ടിലേക്ക് യോഗ്യത നേടിയ 20 പേരും മികച്ച പാട്ടുകാർ. ഇതിൽനിന്ന് ആരെല്ലാം ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടുമെന്ന് വൈകാതെ അറിയാം. സീനിയർ വിഭാഗത്തിൽനിന്നു അഞ്ചുപേരും ജൂനിയർ വിഭാഗത്തിൽനിന്നു അഞ്ചു പേരും അടക്കം 10 പേരാണ് ഡിസംബർ അഞ്ചിന് ഫൈനൽ റൗണ്ടിൽ മാറ്റുരക്കുക.

സെമി ഫൈനലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ലഭിച്ച 95 ശതമാനം മാർക്കും സമൂഹമാധ്യമങ്ങളിൽനിന്ന് ലഭിക്കുന്ന അഞ്ചു ശതമാനം മാർക്കും കണക്കുകൂട്ടിയാകും ഫൈനലിലേക്കുള്ള 10 പേരെ തെരഞ്ഞെടുക്കുക. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് ആരംഭിച്ച സമൂഹമാധ്യമ മത്സരം വെള്ളിയാഴ്ച വൈകീട്ട് അവസാനിക്കും. ശനിയാഴ്ച ഫൈനൽ റൗണ്ടിൽ എത്തുന്നവരെ പ്രഖ്യാപിക്കും. ഫൈനൽ റൗണ്ടിലേക്ക് എത്താനുള്ള പോയന്റിനായി സമൂഹമാധ്യമങ്ങളിൽ മത്സരം പുരോഗമിക്കുകയാണ്. ഗൾഫ് മാധ്യമം കുവൈത്ത് ഇൻസ്റ്റഗ്രാം പേജിൽ ഇഷ്ട ഗായകർക്ക് പിന്തുണ അറിയിക്കാം.

ഡിസംബർ അഞ്ചിന് അബ്ബാസിയ ആസ്‍പെയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂൾ ഓപൺ ഓഡിറ്റോറിയത്തിലാണ് മെട്രോ മെഡിക്കൽ ‘സിങ് കുവൈത്ത്’ ഫൈനൽ മത്സരം. പ്രശസ്ത ഗായകരായ കണ്ണൂർ ഷരീഫ്, ജ്യോത്സ്ന, സിജു സിയാൻ എന്നിവർ ഫൈനലിലെ വിജയികളെ നിർണയിക്കും. അവതാരക ഡയാന ഹമീദും സന്തോഷത്തിൽ പങ്കുചേരും. കുവൈത്തിലെ മികച്ച ഗായകർ എന്നതിനൊപ്പം വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും വിജയികളെ കാത്തിരിക്കുന്നുണ്ട്. പ്രിയ ഗായകർകൊപ്പം വേദിയിൽ പാടാനും അവസരം ഉണ്ടാകും.

ഫൈ​ന​ലി​ലേ​ക്ക് മാ​റ്റു​ര​ക്കു​ന്ന​വ​ർ

ജൂ​നി​യ​ർ

  • ടി.​കെ.​അ​നാ​മി​ക
  • ഡാ​രി​യ​സ് അ​നി​ൽ
  • ദേ​വ​ന പ്ര​ശാ​ന്ത്
  • ഹെ​ല​ൻ സൂ​സ​ൻ ജോ​സ്
  • ജീ​വ ജി​ഗ്ഗു സ​ദാ​ശി​വ​ൻ
  • ന​യ​ന ര​തീ​ശ​ൻ നാ​യ​ർ
  • നി​ധി റോ​സ് ന​വീ​ൻ
  • നി​ഷ്ക നി​തീ​ഷ് കു​മാ​ർ
  • സ​റാ​ഫി​ൻ ഫ്ര​ഡ്ഡി
  • ശ്രീ​ന​ന്ദ മ​നോ​ജ്

സീ​നി​യ​ർ

  • ആ​ർ​ച്ച ശ്രീ​ജ സ​ജി
  • അ​ർ​ച​ന മോ​ഹ​ൻ​ദാ​സ്
  • എം.​വി. റ​ഹൂ​ഫ്
  • നി​ലൂ​ഫ​ർ
  • പ്ര​സാ​ദ് മാ​ട​മ്പ് ഹ​രി​ദാ​സ​ൻ
  • രാ​ജേ​ഷ് റാം ​ന​ന്ദി
  • രോ​ഹി​ത് എ​സ് നാ​യ​ർ
  • റൂ​ത് ആ​ൻ ടോ​ബി
  • സാ​ല​ഘോ​ഷ് എ.​എ​സ്
  • ശ്യാ​മ ച​ന്ദ്ര​ൻ
Tags:    
News Summary - Metro Medical 'Sing Kuwait'; Who is in the final ten..!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.