ഇന്ത്യൻ ഇംഗ്ലീഷ് അക്കാദമി സ്കൂൾ (ഡോൺ ബോസ്കോ) സ്റ്റാഫിനുള്ള മെട്രോ മെഡിക്കൽ ഗ്രൂപ് ഫാമിലി ക്ലബ് പ്രിവിലേജ് കാർഡ് കൈമാറുന്നു
കുവൈത്ത് സിറ്റി: ആരോഗ്യ സംരക്ഷണ മേഖലയിലെ പ്രമുഖരായ മെട്രോ മെഡിക്കൽ ഗ്രൂപ് പ്രശസ്ത എജുക്കേഷനൽ ഗ്രൂപ്പായ ഇന്ത്യൻ ഇംഗ്ലീഷ് അക്കാദമി സ്കൂൾ (ഡോൺ ബോസ്കോ) സ്റ്റാഫുകൾക്ക് മെട്രോയുടെ ഫാമിലി ക്ലബ് പ്രിവിലേജ് കാർഡ് കൈമാറി. വൈവിധ്യമാർന്ന ആരോഗ്യ പരിരക്ഷ ആനുകൂല്യങ്ങളും കിഴിവുകളും പ്രിവിലേജ് കാർഡിലൂടെ ലഭ്യമാണ്.
മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ കോർപറേറ്റ് മാർക്കറ്റിങ് ഹെഡ് ബഷീർ ബാത്ത, ഇന്ത്യൻ ഇംഗ്ലീഷ് അക്കാദമി സ്കൂൾ ഡയറക്ടർ ഫാ. ഡെറിക് മിസ്ക്വിറ്റ, പ്രിൻസിപ്പൽ ജെയിംസ് ടസ്കനോ, യൂത്ത് ഡയറക്ടർ ഫാ.ജോയ് ഫെർണാണ്ടസ് എന്നിവർക്ക് പ്രിവിലേജ് കാർഡ് കൈമാറി. ഇന്ത്യൻ ഇംഗ്ലീഷ് അക്കാദമി സ്കൂൾ പ്രതിനിധികളായ ജിജോ എബ്രഹാം, ആർലെറ്റ് ഡിസൂസ, സമീന ഖാൻ, ജോബി ജോസ് എന്നിവർ സന്നിഹിതരായിരുന്നു.
ഡിജിറ്റൽ എക്സ് റേ, എം.ആർ.ഐ സ്കാൻ, സി.ടി സ്കാൻ, ബോൺ മിനറൽ ഡെൻസിറ്റി (ബി.എം.ഡി) ടെസ്റ്റുകൾ എന്നിവയുൾപ്പെടെ വിവിധ മെഡിക്കൽ സേവനങ്ങൾ പ്രിവിലേജ് കാർഡിലൂടെ മിതമായ നിരക്കിൽ ഉപയോഗപ്പെടുത്താം.
ഡേ കെയർ സർജറി, യൂറോളജി, കാർഡിയോളജി, ഇ.എൻ.ടി, ഓർത്തോപീഡിക്സ്, ഒഫ്താൽമോളജി എന്നിവയിലും കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ഡെന്റൽ, ഡെർമറ്റോളജി നടപടിക്രമങ്ങൾ, ഇൻ-ഹൗസ് ലാബ് ടെസ്റ്റുകൾ എന്നിവയും പ്രയോജനപ്പെടുത്താം. ഒപ്റ്റിക്കൽ ഷോറൂമിലും ഡിസ്കൗണ്ടുകളും തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ സൗജന്യ ഡെലിവറിയും ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.