കുവൈത്ത് സിറ്റി: കുവൈത്തിലെ ഹാർമണി സംഗീത പ്രേമികളുടെ കൂട്ടായ്മയായ മെൻസ് വോയ്സ് ആൻഡ് കോറൽ സൊസൈറ്റി രജതജൂബിലിയുടെ ഭാഗമായി അംഗങ്ങൾ കോട്ടയത്തും തിരുവല്ലയിലും ചെങ്ങന്നൂരിലും വിവിധ പരിപാടികൾ സംഘടിപ്പിക്കും. ജൂലൈ 11,12,13 തീയതിലാണ് പരിപാടികൾ.
ജൂലൈ 11ന് കോട്ടയം സി.എം.എസ് കോളജ് ചാപ്പലിൽ 50 സീനിയർ സിറ്റിസൺ കോറിസ്റ്റേഴ്സിനെ ആദരിക്കും. ജൂലൈ 12ന് തിരുവല്ല ഡോ. അലക്സാണ്ടർ മാർത്തോമാ മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ സംഗീത ശിൽപം ഒരുക്കും. സിനിമാ സംഗീത സംവിധായകൻ ജറി അമൽദേവ് മുഖ്യാതിഥിയായി പങ്കെടുക്കും. മെൻസ് വോയ്സ് ആൻഡ് കോറൽ സൊസൈറ്റി, തിരുവല്ല യൂത്ത് കോറസ്, തിരുവല്ല മെയിൽ വോയ്സസ് ആൻഡ് കോറൽ സൊസൈറ്റി, ചെങ്ങന്നൂർ ഹെറാൾഡ്സ്, കുമ്പനാട് പ്രൊവിഡൻസ് മിഷൻ വോയ്സ് എന്നീ ഗായകസംഘങ്ങൾ ഗാനങ്ങൾ ആലപിക്കും. 250ൽ അധികം ഗായകർ ഒന്നിച്ചണിനിരക്കുന്ന മാസ്സ് ക്വയറിന്റെ ഗാനങ്ങൾ ജറി അമൽദേവും അജിത് ബാബുവും നയിക്കും.
ജൂലൈ 13ന് ചെങ്ങന്നൂർ തരംഗം മിഷൻ സെന്ററിൽ മെൻസ് വോയ്സ് ആൻഡ് കോറൽ സൊസൈറ്റി കുവൈത്തിന്റെയും കേരള ചാപ്റ്ററിന്റെയും സംയുക്ത കുടുംബസംഗമം നടക്കും. ഗ്ലോബൽ മീറ്റിൽ അമേരിക്ക, ഓസ്ട്രേലിയ, കാനഡ, അയർലന്റ്, യു.കെ, യു.എ.ഇ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും.
ജനറൽ കൺവീനർ ഇട്ടി മാമ്മൻ, കുവൈത്ത് കോഓഡിനേറ്റർ തോമസ് തോമസും നയിക്കുന്ന 25 അംഗ കമ്മിറ്റിയാണ് ഒരുവർഷം നീളുന്ന ജൂബിലി ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.