കുവൈത്ത് സിറ്റി: സ്ത്രീയെ ബ്ലാക്ക്മെയിൽ ചെയ്ത കേസിൽ കുവൈത്ത് പൗരന് രണ്ടുവർഷം തടവും പിഴയും. സംഭവത്തിൽ ആദ്യം ശിക്ഷ വിധിച്ച ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി വിധി അപ്പീൽ കോടതി ശരിവെച്ചു. 5,000 ദീനാർ ആണ് പിഴ അടക്കേണ്ടത്.
സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോം വഴി പരിചയപ്പെട്ട പ്രതി വിവാഹവാഗ്ദാനം നൽകി ഫോട്ടോകളും വിഡിയോ ക്ലിപ്പുകളും കൈക്കലാക്കിയാണ് ഭീഷണി ആരംഭിച്ചത്. ചിത്രങ്ങൾ ലഭിച്ചതോടെ വിവാഹത്തിൽനിന്ന് പിന്മാറിയ പ്രതി ആഭരണങ്ങളും പണവും തന്നില്ലെങ്കിൽ ചിത്രങ്ങളും വിഡിയോകളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ആഭരണങ്ങളും വാച്ചും പണവുമാണ് ആവശ്യപ്പെട്ടത്. ഇതോടെ കുറച്ച് ആഭരണങ്ങളും പണവും നൽകി ബ്ലാക്ക്‌മെയിൽ ചെയ്യുന്നത് നിർത്താൻ സ്ത്രീ ആവശ്യപ്പെട്ടു. എന്നാൽ, അയാൾ ഭീഷണി തുടർന്നു. തുടർന്ന് സ്ത്രീ വീട്ടുകാരെ അറിയിക്കുകയും പരാതി നൽകുകയുമായിരുന്നു. സ്ത്രീയുടെ ഐക്ലൗഡ് ഇ-മെയിൽ ഹാക്ക് ചെയ്ത് ഫോട്ടോകളും വിഡിയോ ക്ലിപ്പുകളും കൈക്കലാക്കിയതായി പ്രതി സമ്മതിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.