ഐഷാ സഹ്റ
കുവൈത്ത് സിറ്റി: മാരത്തൺ മത്സരത്തിൽ മികവുകാട്ടി കുവൈത്ത് പ്രവാസിയായ മലയാളി വിദ്യാർഥി. ജലീബ് അൽ ശുയൂഖ് യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ 9ാം ക്ലാസ് വിദ്യാർഥിനി ഐഷാ സഹ്റയാണ് എൻ.ബി.കെ മാരത്തണിൽ അണ്ടർ-18 പെൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചത്.
205 മത്സരാർഥികൾ പങ്കെടുത്ത അഞ്ചു കിലോമീറ്റർ ദൂരം അനായാസം മറികടന്നാണ് നേട്ടം. യുവതലമുറക്ക് പ്രചോദനമാകുന്ന പ്രകടനമായിരുന്നു ഐഷയുടേത്.ഗൾഫ് ബാങ്ക് റണ്ണിലും (10 കി.മി) കുവൈത്ത് പൊലീസ് റണ്ണിലും (5 കി.മി) ഐഷാ സഹ്റ മാരത്തോൺ റണ്ണറായ പിതാവ് ഡോ.സുനിൽ മുസ്തഫക്കൊപ്പം ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരുന്നു. എൻ.ബി.കെ മാരത്തണിൽ ഐഷയുടെ സഹോദരി അഞ്ചാം ക്ലാസ് വിദ്യാർഥി ഐസ സൈനബ് 31ാം സ്ഥാനം നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. തൃശൂർ മതിലകം സ്വദേശികളായ ഡോ.സുനിൽ മുസ്തഫയുടെയും ഷാഹിന മുഹമ്മദ് അലിയുടെയും മക്കളാണ് ഇരുവരും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.