കുവൈത്ത് സിറ്റി: കുവൈത്തില്‍ ബാങ്കുകളുടെ സമ്മാന നറുക്കെടുപ്പുകൾ വീണ്ടും ആരംഭിക്കുന്നു. സെൻട്രൽ ബാങ്ക് പുതിയ ഭരണ ചട്ടക്കൂട് പൂർത്തിയാക്കിയതിനെ തുടർന്നാണ് തീരുമാനമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. നറുക്കെടുപ്പ് നടപടികളും ഫലങ്ങളും ലൈസൻസുള്ള ബാങ്കുകൾ തന്നെ ബന്ധപ്പെട്ട റെഗുലേറ്ററി സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ നടപ്പാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
കുവൈത്ത് ബാങ്കിങ് അസോസിയേഷൻ ഉൾപ്പെടെയുള്ള ഏജൻസികളുടെ സഹകരണത്തോടെ ഏകീകൃത ഭരണ-ഓഡിറ്റിങ് സംവിധാനം നിലവിൽ വന്നതായും അറിയിച്ചു. പുതിയ സാങ്കേതിക മാനദണ്ഡങ്ങൾ സെൻട്രൽ ബാങ്ക് നിർദേശിച്ചിട്ടുണ്ടെന്നും, മന്ത്രാലയ അനുമതി ലഭിക്കാൻ മുൻകൂട്ടി സെൻട്രൽ ബാങ്കിന്റെ അംഗീകാരം നിർബന്ധമാണെന്നും വ്യക്തമാക്കി. ബാങ്ക് ഇതര പിൻവലിക്കലുമായി ബന്ധപ്പെട്ട ചട്ടങ്ങൾ പുനഃപരിശോധിച്ചിട്ടുണ്ടെന്നും, ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കാൻ പുതിയ സംവിധാനം ഒരുക്കുന്നതായും മന്ത്രാലയ ആക്ടിങ് അണ്ടർസെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.