കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) മെഗാ ഇഫ്താർ മീറ്റും റമദാൻ പ്രഭാഷണവും ഈ മാസം 26ന് അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ നടക്കും. പ്രഭാഷകനും പണ്ഡിതനുമായ മുസ്തഫ ഹുദവി ആക്കോട് റമദാൻ പ്രഭാഷണം നടത്തും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു.
അബ്ബാസിയ കെ.ഐ.സി ഓഡിറ്റോറിയത്തില്‍ നടന്ന യോഗം സ്വാഗതസംഘം മുഖ്യ രക്ഷാധികാരി ശംസുദ്ദീൻ ഫൈസി എടയാറ്റൂർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ഇസ്മായിൽ ഹുദവി അധ്യക്ഷതവഹിച്ചു. രക്ഷാധികാരി അബ്ദുൽഗഫൂർ ഫൈസി പ്രാർഥന നിർവഹിച്ചു. കൺവീനർ മുഹമ്മദ് അമീൻ മുസ്ലിയാർ സ്വാഗതവും അബ്ദുൽ ഹമീദ് അൻവരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.